ചെറുതുരുത്തിയിലും പഴയന്നൂരും ഗ്യാസ് ക്രിമിറ്റോറിയം: 2.8 കോടി അനുവദിച്ചു
ചേലക്കര: നിയോജകമണ്ഡലത്തിലെ വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലും, പഴയന്നൂര്‍ പഞ്ചായത്തിലും തദ്ദേശ സ്വയം ഭരണവകുപ്പിനു കീഴിലുള്ള ശുചിത്വമിഷന് മുഖേന ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിക്കുന്നതിന് 2.8 കോടി രൂപ അനുവതിച്ചതായി യു.ആര്. പ്രദീപ് എം.എല്‍.എ അറിയിച്ചു.
വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ ചെറുതുരുത്തി പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിലാണ് 126.72 ലക്ഷം രൂപ ചെലവില്‍ ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിക്കുക. പഴയന്നൂര്‍ പഞ്ചായത്തില്‍ ചീരക്കുഴി നീര്ണമുക്കിലുള്ള പഞ്ചായത്തിന്റെ ശ്മശാനത്തിലാണ് ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിക്കുന്നത്.
ഇതിന് 81.4 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇംപാക്ട് കേരളയ്ക്കാണ് നിര്‍മാണ ചുമതല. സംസ്ഥാനത്ത് 11 ഗ്രാമപഞ്ചായത്തിലും ഒരു നഗരസഭയിലും ആയി 12 ഗ്യാസ് ക്രിമിറ്റോറിയങ്ങളാണ് ആകെ അനുവദിച്ചത്.
തൃശൂര്‍ ജില്ലയില്‍ അനുവദിച്ച രണ്ടണ്ണവും ചേലക്കര നിയോജകമണ്ഡലത്തിലാണ്. ഈ രണ്ട് ഗ്യാസ് ക്രിമിറ്റോറിയങ്ങള്ക്കും തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."