ലോക രക്തദാതാവ് ദിനം ആചരിച്ചു
കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ ലോക രക്തദാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ കലക്ടര്‍ ഇ.ദേവദാസ് നിര്‍വഹിച്ചു.
ചടങ്ങില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ. മോഹനന് അധ്യക്ഷനായി. ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.വേണു സന്ദേശം നല്കി.
ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുഫൈജ ടീച്ചര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.ഡി കബീര്‍, ബ്ലഡ്ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ചാര്‍ലി ചാക്കോ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആസിയ മുഹമ്മദ്, സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി വി.മുരളീധരന്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എം.രാജേന്ദ്രന് നായര്‍, പി.ടി.എ പ്രസിഡന്റ് ശ്രീധരന് മുണ്ടോള്‍, ഡെപ്യൂട്ടി ജില്ലാ മീഡിയാ ഓഫിസര്‍ വിന്‍സന്റ് ജോണ്‍, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പര്‍ സുലൈമാന്‍, പ്രിന്‍സിപ്പല്‍ എം.മോഹനന് നായര്‍, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ എം.രാമചന്ദ്ര, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
ഇതുവരെയായി 55 പ്രാവശ്യം രക്തദാനം ചെയ്ത ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് പി.രതീഷ്കുമാറിനെ ജില്ലാകലക്ടര്‍ മൊമെന്റോ നല്കി ആദരിച്ചു.
കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാംപില്‍ 69 വിദ്യാര്‍ഥികള്‍ രക്തം ദാനം ചെയ്തു.
സ്റ്റാഫ് നഴ്സ് മേരി മാത്യു, ലാബ് ടെക്നീഷ്യന് ചിഞ്ചുലക്ഷ്മി, കൗണ്‍സിലര്‍ അന്നപൂര്‍ണ്ണേശ്വരി, ബ്ലഡ്ബാങ്ക് ടെക്നീഷ്യന് കെ.ആര് ദീപക് എന്നിവര്‍ നേതൃത്വം നല്കി.
ആരോഗ്യകേരളം നഗരാരോഗ്യ പദ്ധതിയുടെ ഭാഗമായി ആനന്ദാശ്രമം സ്വാമി രാംദാസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച രക്തഗ്രൂപ്പ് നിര്‍ണയ ക്യാംപില്‍ 102 പേര് പങ്കാളികളായി.
അര്‍ബന്‍ ഹെല്‍ത്ത് കോഡിനേറ്റര്‍ ഇ.നിമിത, ലാബ് ടെക്നീഷ്യന് സ്വാതി ബാബു, ആനന്ദാശ്രമം പ്രാഥമികാരോഗ്യം കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.ആര്.സന്തോഷ്, ജെ.എച്ച്.ഐ.മാരായ അജിത്, സീമ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."