HOME
DETAILS

അലനു പരീക്ഷയെഴുതണം, അപേക്ഷയുമായി ഹൈക്കോടതിയില്‍, അലന്റെയും താഹയുടെയും റിമാന്‍ഡ് വീണ്ടും നീട്ടി

  
backup
February 14 2020 | 07:02 AM

%e0%b4%85%e0%b4%b2%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b4%a3%e0%b4%82-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95

കൊച്ചി: യു.എ.പി.എ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലന്റെയും താഹയുടെയും റിമാന്‍ഡ് കാലാവധി അടുത്ത മാസം 13 വരെ വീണ്ടും നീട്ടി. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. യു.എ.പി.എ കേസ് നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നായിരുന്നു നേരത്തെ മുതല്‍ തന്നെ കോടതി വ്യക്തമാക്കിയിരുന്നത്.

കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാല ക്യാമ്പസ് നിയമവിദ്യാര്‍ഥിയായിരുന്നു അലന്‍ ഷുഹൈബ് (20), കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം വിദ്യാര്‍ഥിയായിരുന്നു താഹ ഫൈസല്‍(24). അതേ സമയം തനിക്ക് രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതണമെന്നാവശ്യപ്പെട്ട് അലന്‍ ഷുഹൈബ് ഹൈക്കോടതിയെ സമീപ്പിച്ചിട്ടുണ്ട്. പതിനെട്ടാം തീയതിയാണ് കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷ നടക്കുന്നത്. ഇതിനായി യൂനിവേഴ്‌സിറ്റിക്കും അലന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സാംസ്‌കാരിക പ്രവര്‍ത്തകര്‍ അലനേയും താഹയെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടത്തിയിരുന്നു. യോഗം സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷമായാണ് വിമര്‍ശിച്ചത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ അലന്‍ ഷുഹൈബ് ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പോലിസിന്റെ വിചിത്രമായ കണ്ടെത്തല്‍. നിരോധിത സംഘടനകളില്‍ ഉള്‍പ്പെട്ടവരുമായി അലന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പൊലിസിന്റെ വാദം വിശ്വസിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയോടെ സര്‍ക്കാരിന്റെ കിരാത മുഖമാണ് പുറത്താകുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്ന് പ്രതികരിച്ചിരുന്നത്. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാരാണ് ഇതെന്നും ആശയ പ്രചരണം നടത്തുന്നവര്‍ക്കെതിരെയല്ല യുഎപിഎ ചുമത്തേണ്ടതെന്നു രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിന്റെ മനുഷ്യവേട്ട അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago