നാട്ടുകാര്‍ ആരംഭിച്ച ശുദ്ധജല പദ്ധതിയുടെ നിര്‍മാണം പഞ്ചായത്ത് തടഞ്ഞു നാട്ടുകാര്‍ പഞ്ചായത്ത് ഉപരോധിച്ചു
എടപ്പാള്‍: നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ച ശുദ്ധജല പദ്ധതിയുടെ നിര്‍മാണം പഞ്ചായത്ത് അധികൃതര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് ഉപരോധിച്ചു. ഇന്നലെ കാലടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡായ പൂച്ചാംകുന്നിലാണ് സംഭവം. ശുദ്ധജല ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ശുദ്ധജല പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളായ 45 ഓളം കുടുംബങ്ങള്‍ ചേര്‍ന്നാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനായി റോഡിന്റെ വശങ്ങളും റോഡിന് കുറുകേയും ചാല് കീറുന്നതിനായി പഞ്ചായത്തില്‍ അപേക്ഷ നല്കി.
എന്നാല്‍ പഞ്ചായത്ത് അനുമതി നല്കാത്തതിനാല് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്നലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനിടയില്‍ കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കവിതയും പഞ്ചായത്ത് സെക്രട്ടറിയും സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു.
എന്നാല്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും നിര്‍മാണം തുടരുകയും ചെയ്തു. ഇതോടെ പൊന്നാനിയില്‍ നിന്നും പൊലിസ് സംഘം സ്ഥലത്തെത്തി നിര്‍മാണം തടഞ്ഞു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസില്‍ എത്തി പ്രസിഡന്റിനെ ഉപരോധിച്ചു. ഇതേ സമയം പഞ്ചായത്തില്‍ നടന്നുവന്ന ബോര്‍ഡ് യോഗത്തില്‍ നിന്നും ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
തുടര്‍ന്ന് നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ വീണ്ടണ്ടും അപേക്ഷ സമര്‍പ്പിക്കാനും തുടര്‍ന്ന് നിര്‍മാണ പ്രര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന ഉറപ്പിനെ തുടര്‍ന്നും നാട്ടുകാര്‍ ഉപരോധം പിന്‍വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."