HOME
DETAILS

സി.പി.ഐ.എം നേതാവിന്റെ വീടും വാഹനവും തകര്‍ത്തു കാറും ഓട്ടോയും മൂന്ന് ബൈക്കുകളും തകര്‍ത്തു

  
backup
March 02 2017 | 01:03 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%8e%e0%b4%82-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81


ചങ്ങരംകുളം: മൂക്കുതലയില്‍ സി.പി.ഐ.എം നേതാവിന്റെ വീട് ഇന്നലെ പുലര്‍ച്ചെ ഒരു സംഘം അടിച്ചു തകര്‍ത്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ഗുഡ്‌സ് ഓട്ടോയും മൂന്ന് ബൈക്കുകളും സംഘം അടിച്ച് തകര്‍ത്തിട്ടുണ്ട്.
 കൂടാതെ വീട്ടിലെ കിണറ്റില്‍ നായയെ കൊന്ന് തളളിയ നിലയിലും കണ്ടെത്തി. മൂക്കുതല വാരിയര്‍ മൂലയില്‍ താമസിക്കുന്ന സി.പി.ഐ.എം നന്നംമുക്ക് ലോക്കല്‍ കമ്മിറ്റി അംഗവുംഡി.വൈ.എഫ്.ഐ എടപ്പാള്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന അജയഘോഷിന്റെ വീടും വാഹനങ്ങളുമാണ് ഇന്നലെ പുലര്‍ച്ചെ സംഘം തകര്‍ത്തത്.
സി.പി.ഐ (എം)- ബി.ജെ.പി സംഘര്‍ഷം നടക്കുന്ന പ്രദേശമാണ് ഇത്. കഴിഞ്ഞ ദിവസം നടന്ന ഉത്സവത്തിനിടെ സംഘര്‍ഷം ഉണ്ടാവുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ സംഭവം എന്ന് സംശയിക്കുന്നുണ്ട് . ചങ്ങരംകുളം പൊലിസ് സ്ഥലത്തെത്തി. സംഭവത്തില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അജയഘോഷ് കഴിഞ്ഞ ഒരാഴ്ചയായി കുഞ്ഞുമായി ആശുപത്രിയില്‍ ആയിരുന്നു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ (എം) ആരോപിച്ചു.
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് 210 രോഗികളെ കൂടി യുഎഇയിലെത്തിച്ചു

uae
  •  a month ago
No Image

'പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം'; പടിയിറങ്ങി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

ഒരു ഡ്രൈവറുടെ അശ്രദ്ധ, കൂട്ടിയിടിച്ച് വാഹനങ്ങള്‍; വീഡിയോ പങ്കുവച്ച് അബൂദബി പൊലിസ്

uae
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; മലപ്പുറത്തെ 3 നിയോജക മണ്ഡലങ്ങളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12,13 തീയതികളിൽ അവധി

Kerala
  •  a month ago
No Image

ജമ്മുവിൽ വില്ലേജ് ഡിഫൻസ് ഗാർഡിലെ രണ്ട് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

National
  •  a month ago
No Image

പോക്സോ കേസ് പ്രതി കോടതിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

uae
  •  a month ago
No Image

കാസര്‍കോട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

Kerala
  •  a month ago
No Image

കുവൈത്ത് അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തം

Kuwait
  •  a month ago
No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago