വാളയാര്‍-കഞ്ചിക്കോട് ട്രാക്കുകള്‍ക്ക് സമാന്തരമായി ആനപാത സജ്ജമാകുന്നു
വാളയാര്‍: പാലക്കാട് - കോയമ്പത്തൂര്‍ റെയില്‍പാതയില്‍ തുടര്‍ച്ചയായി കാട്ടാനകള്‍ ട്രെയിനിടിച്ചു ചെരിയുന്നതിനു പരിഹാരമായി ആനകള്‍ക്കായി ആനപാതയൊരുങ്ങുന്നു. കഞ്ചിക്കോട്-വാളയാര്‍ ഭാഗത്തെ റെയില്‍വേ ട്രാക്കുകള്‍ക്കു സമീപത്താണ് ആന പാതയൊരുങ്ങുന്നത്. കഞ്ചിക്കോട് വാളയാര്‍ വനമേഖലയിലെ ബി ലൈന്‍ റെയില്‍വേ ട്രാക്കിനു സമാന്തരമാണ് ആനപ്പാത. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ട്രെയിനുകള്‍ വരുമ്പോള്‍ ആനയ്ക്കു ട്രാക്കില്‍ നിന്നും മാറിനില്‍ക്കാനാവും.
മാത്രമല്ല ആനകള്‍ക്കു റെയില്‍വേ ട്രാക്കിനു സമാന്തരമായി സഞ്ചരിക്കാന്‍ കഴിയുമെന്നതിനാല്‍ ട്രെയിനിടിച്ചു ആനകളുടെ ചരിയലും ഒഴിവാക്കാന്‍ കഴിയും. രാത്രിയാണോ പകലാണോ എന്ന വകഭേദമില്ലാതെ ആനകള്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതാണ് പാലക്കാട് കോയമ്പത്തൂര്‍ റെയില്‍ പാതയില്‍ ആനകളുടെ ദാരുണാന്ത്യത്തിന് കാരണമാകുന്നത്. റെയില്‍വേ ട്രാക്കിന്റെ ഇരുവശത്തുമുള്ള അടിക്കാടുകള്‍കൂടി വെട്ടിമാറ്റുന്നതോടെ ലോക്കോ പൈലറ്റുമാര്‍ക്ക് ആനകളെ ദൂരത്തുനിന്നും കാണുമെന്നതിനാല്‍ ട്രെയിനിന്റെ വേഗം കുറക്കാനും കഴിയും.
കഞ്ചിക്കോട്-വാളയാര്‍ വനമേഖലയിലെ ആനത്താരയ്ക്കു കുറുകെ കടന്നു പോകുന്ന ബി ലൈന്‍ റെയില്‍വേ ട്രാക്കുകള്‍ മാറ്റണന്നെതിലെ പ്രായോഗിക ബുദ്ധിമുട്ട് ഏറെയാണ്. ആനകള്‍ റെയില്‍വേ ട്രാക്കിലിറങ്ങാതിരിക്കാനായി നിരവധി പദ്ധതികള്‍ പരീക്ഷിച്ചുവെങ്കിലും ഒന്നും ഫലവത്താകാത്ത സ്ഥിതിയാണ്. 18 വര്‍ഷത്തിനിടെ വാളയാര്‍ -കഞ്ചിക്കോട് റെയില്‍ പാതകളില്‍ ചെരിഞ്ഞത് 26 ആനകളാണെന്നിരിക്കെ ഇതില്‍ 14 എണ്ണവും കേരളത്തിലാണെന്നത് പരിതാപകരമാണ്.
കോയമ്പത്തുര്‍-പാലക്കാട് റെയില്‍വേ പാതയില്‍ എട്ടിമട, കഞ്ചിക്കോട് സെക്ഷനില്‍ ആനക്കള്‍ക്കായി അടിപാതയൊരുക്കാന്‍ മാത്രം ദക്ഷിണ റെയില്‍വേ 30 കോടി രൂപയുടെ പദ്ധതിയൊരുക്കിയത് ഫയലുകളില്‍ മാത്രമായി ഒതുങ്ങി. ഫലമോ റെയില്‍ പാതകള്‍ ആനകളുടെ കുരുതികളമായിമാറി.
റെയില്‍വേ ട്രാക്കില്‍ ആനകള്‍ ട്രെയിനിടിച്ചു ചെരിയുന്നതിനു പുറമെ ആന മനുഷ്യ ജീവനുകള്‍ അപഹരിക്കുന്നതും പതിവായിരിക്കുകയാണ്. ആനകള്‍ ട്രാക്കിലിറങ്ങാതിരിക്കന്‍ പുതിയ പുതിയ പരീക്ഷണങ്ങളുമായി റെയില്‍വേയും വനവകുപ്പും രംഗത്തിറങ്ങുകയാണ്. ഏതായാലും കഞ്ചിക്കോട്-വാളയര്‍ റെയില്‍പാതക്കു സമീപം ആനപാതകള്‍ സജ്ജമായാല്‍ ആനകളുടെ ട്രെയിനിടിച്ചുള്ള ചെരിയല്‍ കുറയുമെന്ന പ്രതീക്ഷയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."