അനിൽ പനച്ചൂരാനും കൊല്ലം അഭിജിത്തും റിയാദിൽ; ദശോത്സവം സീസൺ 2 ഇന്ന്
റിയാദ്: നവോദയയുടെ പത്താം വാർഷികാഘോഷ പരിപാടി ദശോത്സവം സീസൺ 2 ഇന്ന് (വെള്ളിയാഴ്ച) എക്സിറ്റ് 18ലെ നോഫാ ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടി പ്രശസ്ത കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ ഉദ്ഘാടനം ചെയ്യും. ഗായകൻ കൊല്ലം അഭിജിത്തും സംഘവും നയിക്കുന്ന ഗാനമേളയും മറ്റു കലാപരിപാടികളും അരങ്ങേറും. ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽവെച്ച് "പനച്ചൂരാനൊപ്പം കാവ്യസന്ധ്യ" എന്ന പേരിൽ ഒരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. നവോദയയുടെ പത്താം വാർഷികാഘോഷമായ ദശോത്സവം സീസൺ 2 ൽ പങ്കെടുക്കാനെത്തിയ കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാനെയും പിന്നണി ഗായകൻ കൊല്ലം അഭിജിത്തിനെയും റിയാദ് വിമാനത്താവളത്തിൽ നവോദയ ഭാരവാഹികൾ സ്വീകരിച്ചു.
ചിത്രം: നവോദയയുടെ പത്താം വാർഷികാഘോഷമായ ദശോത്സവം സീസൺ 2 ൽ പങ്കെടുക്കാനെത്തിയ കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാനെയും പിന്നണി ഗായകൻ കൊല്ലം അഭിജിത്തിനെയും റിയാദ് വിമാനത്താവളത്തിൽ സ്വീകരിച്ചപ്പോൾ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."