ചന്തക്കുന്നില്‍ റബര്‍ തോട്ടത്തിലെ അടിക്കാട് കത്തി; അപകടം ഒഴിവാക്കിയത് നാട്ടുകാരുടെ ഇടപെടല്‍
കര്‍ക്കിടാംകുന്ന്: റബര്‍ തോട്ടത്തിലെ അടിക്കാട് കത്തി. കര്‍ക്കിടാംകുന്ന് ചന്തക്കുന്നിലെ പാലാട്ട് ബംഗ്ലാവിന്റെ അധീനതയിലുളള റബര്‍ തോട്ടത്തിലാണ് വെളളിയാഴ്ച പകലില്‍ രണ്ട് തവണ അഗ്നിബാധയുണ്ടായത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് തീ പടര്‍ന്നതായി ആദ്യം കാണപ്പെട്ടത്. ഫര്‍ഫോഴ്‌സ് എത്തി തീ അണച്ച് മടങ്ങിയെങ്കിലും രണ്ടരയോടെ വീണ്ടും അഗ്നിബാധയുണ്ടാവുകയായിരുന്നു. ഏര്‍ക്കാട്ടുകുന്ന് ഭഗവതി ക്ഷേത്രം പരിസരത്തും, തൊട്ടടുത്തുളള അഞ്ചോളം വീടിനടുത്തും തീ എത്തി. നാട്ടുകാരുടെയും പിന്നീട് എത്തിയ ഫയര്‍ഫോഴ്‌സുകാരുടെയും ഇടപെടല്‍ മൂലമാണ് വന്‍ അപകടം ഒഴിവാക്കിയത്. വീടുകളുടെ പരിസരത്ത് നാട്ടുകാര്‍ ചേര്‍ന്ന് തീ പടരാതിരിക്കാന്‍ ചെയ്ത ശ്രമങ്ങളാണ് വന്‍ അപകടങ്ങള്‍ ഇല്ലാതാക്കിയത്. പുതുതായി പ്ലാന്റ് ചെയ്ത റബര്‍ തൈകളുടെ അടിക്കാടാണ് കത്തിയമര്‍ന്നത്. ഏതാണ്ട് നാലു ഏക്കറോളം തോട്ടം കത്തിയതായാണ് പ്രാഥമിക നിഗമനം. ആദ്യം മലപ്പുറത്ത് നിന്നും പിന്നീട് വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."