ശുദ്ധജല പദ്ധതിയുടെ പൈപ്പുകള്‍ മോഷ്ടിച്ച് വിറ്റു: രണ്ടുപേര്‍ക്ക് സസ്പെന്ഷന്
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ശുദ്ധജല പദ്ധതിയുടെ പൈപ്പുകള്‍ മോഷ്ടിച്ചു വിറ്റു. വെള്ളപ്പാടം ഭാഗത്ത് നിന്നാണ് പൈപ്പുകള്‍ മോഷണം പോയത്. വാട്ടര്‍ അതോറിറ്റി പഞ്ചായത്തിന് കൈമാറിയ പൈപ്പുകളാണ് ഇവ. ലക്ഷകണക്കിന് രൂപയുടെ കാസ്റ്റ് അയേണ്‍ പൈപ്പുകള്‍ അലനല്ലൂര്‍ സ്വദേശിക്കാണ് വിറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ പമ്പ് ഓപ്പറേറ്റര്‍മാരായ ഷിബു, സുനില്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഇത് സംബന്ധിച്ച് അടിയന്തിര ഭരണസമിതി യോഗം ശനിയാഴ്ച ചേരും. ഒരു ലോഡില്‍ ടണ്‍ കണക്കിന് പൈപ്പുകളാണ് കടത്തിയിട്ടുള്ളത്. സംഭവത്തില്‍ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ പങ്കും സംശയത്തിന്റെ മുള്‍മുനയിലാണ്. മോഷ്ടിക്കപ്പെട്ട പൈപ്പുകളുടെ അളവ് ലഘൂകരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പൊലിസ് നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭരണസമിതി യോഗത്തില്‍ തീരുമാനിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന് കോളശ്ശേരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."