സ്വന്തമായി കെട്ടിടമെന്ന സ്വപ്‌നം ഇനിയും ബാക്കി; മഞ്ചേരി അഗ്നിശമന സേന വാര്‍ഷികമാഘോഷിക്കുന്നു
മഞ്ചേരി: സ്വന്തമായി കെട്ടിടം എന്ന സ്വപ്നം ബാക്കിവെച്ച് മഞ്ചേരി അഗ്നിശമനസേന ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ഈമാസം അഞ്ചിന് കച്ചേരിപ്പടിയില്‍ വെച്ചാണ് യൂനിറ്റ് നിലയത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നത്. സേനക്കു സ്വന്തമായി സ്ഥലം കണ്ടത്താന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അവസാനമായി മഞ്ചേരി കരുവമ്പുറത്ത് കണ്ടത്തിയ സ്ഥലം വകുപ്പിനു കൈമാറാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടന്നത് പ്രതീക്ഷള്‍ നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സേന നേതൃത്വം നല്‍കിയത്. 187 കോളുകള്‍ ഇതുവരെയായി അറ്റന്റ് ചെയ്തു.
കിണറില്‍വീണ് പരുക്കേറ്റതും മറ്റുമായി 17പേരേയും 15 ഇതര ജീവികളേയും വന്‍ദുരന്തങ്ങളില്‍ നിന്നും സേന രക്ഷപ്പെടുത്തി. തീ പിടിത്ത ദുരന്തങ്ങള്‍ വേറേയും. മഞ്ചേരിയിലും പരിസരങ്ങളിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ തീപിടിത്തങ്ങള്‍ പലതും സേനയുടെ അടിയന്തിരമായ ഇടപെടലിലൂടെ അണക്കുന്നതിനും വന്‍നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനും സഹായകമായിട്ടുണ്ടന്നാണ് വിലയിരുത്തല്‍. അതേസമയം സ്വന്തമായ കെട്ടിടത്തിന്റെയും അത്യാധുനിക ഉപകരണങ്ങളുടേയും കുറവാണ് സേനക്കു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിലവില്‍ ഒരു യൂനിറ്റ് ഫയര്‍ ടെണ്ടര്‍ മാത്രമാണ് മഞ്ചേരിയിലുള്ളത്. വലിയ തീപിടിത്തം ഉണ്ടാവുമ്പോള്‍ മലപ്പുറം, തിരുവാലി, നിലമ്പൂര്‍, മുക്കം, പെരിന്തല്‍മണ്ണ എന്നീ സമീപ അഗ്നിശമനസേന യൂനിറ്റുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ദുരന്ത നിവാരണങ്ങള്‍ വേഗത്തിലാക്കാന്‍ ഇതുമൂലം സാധിക്കാത്ത സ്ഥിതിയുമുണ്ട്.
അതേസമയം പരിമിതികള്‍ക്കിടയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ സേനയുടെ മികവിനു മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വിസ്് മെഡല്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."