രക്തദാനം: റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്മ വേണമെന്ന് മേയര്‍
കോഴിക്കോട്: റസിഡന്‍സ് അസോസിയേഷനുകള്‍ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നും വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്മയിലൂടെ ഈ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനാകുമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ജീവിതത്തില്‍ യഥാസമയം രക്തം കിട്ടാതിരിക്കുന്ന അനുഭവമുണ്ടായവര്‍ക്ക് രക്തദാനത്തിന്റെ പ്രാധാന്യം എളുപ്പത്തില്‍ ബോധ്യമാകും. തന്റെ രക്തം നല്‍കി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുമ്പോഴുണ്ടാകുന്ന ആത്മനിര്‍വൃതി ഒന്നു വേറെതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യു അധ്യക്ഷനായി. ക്വിസ് മത്സര വിജയികള്‍ക്കും രക്തദാന രംഗത്ത് മികവ് പുലര്‍ത്തിയ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും രക്തബാങ്കുകള്‍ക്കുമുള്ള അവാര്‍ഡ് വിതരണം മേയര്‍ നിര്‍വഹിച്ചു. എ.ഡി.എം ടി. ജനില്‍കുമാര്‍ ദിനാചരണ സന്ദേശം നല്‍കി. എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രൊജക്ട് ഡയരക്ടര്‍ ഡോ. എസ്. ജയശങ്കര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ബാബുരാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, സംസ്ഥാന എയിഡ്‌സ് നിയന്ത്രണ സൊസൈറ്റി കണ്‍സള്‍ട്ടന്റ് എന്‍. വേണുഗോപാല്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൂസന്ന സേത്ത്, മാസ്മീഡിയ ഓഫിസര്‍ എം.പി മണി, സാദിഖ് കോട്ടക്കല്‍, അശോകന്‍ ആലപ്രത്ത്, കെ.ടി മോഹനന്‍, ജില്ലാ എയ്ഡ് സ് കണ്‍ട്രോള്‍ ഓഫിസര്‍ ഡോ. എം.പി ജീജ, ജി. സുനില്‍കുമാര്‍ സംസാരിച്ചു.
സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍, ജില്ലാ മെഡിക്കല്‍ ഓഫിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ദിനാചരണ പരിപാടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."