HOME
DETAILS

മലമ്പനി: ആരോഗ്യ മന്ത്രിയെ സ്ഥിതിഗതികള്‍ ധരിപ്പിക്കുമെന്ന് എ.കെ ശശീന്ദ്രന്‍

  
backup
June 14 2016 | 20:06 PM

%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af

കോഴിക്കോട്: പുതിയാപ്പയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് മലമ്പനി ബാധയുണ്ടായത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നതായും ഇക്കാര്യത്തില്‍ ഇതിനകം സ്വീകരിച്ച നടപടികളെക്കുറിച്ചും തുടര്‍ന്നു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ആരോഗ്യ വകുപ്പ് മന്ത്രിയെ ധരിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. രോഗബാധയുണ്ടായ വീട് സന്ദര്‍ശിച്ചശേഷം പുതിയാപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്ത് മലമ്പനി പടരുന്നത് തടയാനായിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശത്തെയും പരിസരത്തെയും വീടുകളെല്ലാം സന്ദര്‍ശിച്ച് ബോധവല്‍ക്കരണവും മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു വരികയാണ്. ഇതിനകം ഇവിടെനിന്ന് 593 രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മലമ്പനി ബാധയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് മുന്‍ഗണന നല്‍കുകയെന്നും മന്ത്രി പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളുടെ വാസയിടങ്ങളില്‍ അടിസ്ഥാന സൗകര്യം നിഷ്‌കര്‍ഷിക്കണമെന്ന് കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ബാബുരാജ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍.എല്‍.സരിത, കൗണ്‍സിലര്‍മാരായ വി. റഹിയ, കെ. നിഷ, ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ബി.എസ് രാജീവ്, പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. സോണി ദേവസ്യ സംസാരിച്ചു.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എം വിനോദ് എലത്തൂര്‍ മുതല്‍ കുറ്റിച്ചിറ ഭാഗം വരെയുള്ള കടലോരത്ത് നടത്തുന്ന 'നല്ല ശീലം' പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഇക്കാര്യം പ്രചരിപ്പിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി രൂപകല്‍പ്പന ചെയ്ത പ്രത്യേക ബനിയന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഡി.എം.ഒ ആര്‍.എല്‍ സരിതക്ക് കൈമാറി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago