HOME
DETAILS
MAL
വഴിയോര കച്ചവട സമിതി ജനറല്‍ ബോഡി യോഗം ചേര്‍ന്നു
backup
March 02 2017 | 01:03 AM
കൊണ്ടോട്ടി: വഴിയോര കച്ചവട ക്ഷേമസമിതി കൊണ്ടോട്ടി നഗരസഭയുടെ ജനറല്‍ ബോഡിയോഗം തുറക്കല്‍ തര്‍ബിയ്യത്തുല്‍ ഔലാദ് മദ്റസാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.
വഴിയോര കച്ചവടം മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം അംഗീകരിക്കണമെന്നും വഴിയോര കച്ചവട നിയമം നടപ്പിലാക്കണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
മുന്നറിയിപ്പില്ലാത്ത സര്‍വ്വെ കാരണം ഉള്‍പ്പെടാതെ പോയവരെ സര്‍വെ ഉടന്‍ നടത്തണമെന്നും സര്‍വ്വെയില്‍ ഉള്‍പ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം നഗരസഭാ അധികൃതര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഭഗവന്‍ ഭാസ്മംത്തൊടി, നൗഷാദ്, പി ഇസ്മായില്‍, നിസാസ് തുറക്കല്‍, റസാഖ് പാണ്ടിക്കാടന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."