പാലം ഉദ്ഘാടനം ചെയ്തു
പട്ടിക്കാട്: കീഴാറ്റൂര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളെ ബന്ധിപ്പിച്ച് പുറയത്ത് തോടിന് കുറുകെ നിര്‍മിച്ച പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പണി പൂര്‍ത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും അനുവദിച്ച എട്ട് ലക്ഷം രൂപ ചെലവഴിച്ച് റീ ടാറിങ് നടത്തിയ അരീച്ചോല മന്തംകുണ്ട് റോഡ്, കീഴാറ്റൂര്‍ പഞ്ചായത്ത് അനുവദിച്ച ഒന്നര ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്ത അരീച്ചോല കായലോട്ട് ശിവക്ഷേത്രം റോഡ്, ജില്ലാ പഞ്ചായത്ത് ആലുംകുന്ന് കോളനിയിലേക്ക് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ്, ജില്ലാ പഞ്ചായത്തില്‍ നിന്നും വകയിരുത്തിയ മൂന്ന് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പുറയത്ത് പടി തോട് സംരക്ഷണ ഭിത്തി എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ നിസാര്‍, പി.കെ അനസ്, ഇന്ദിര, ഒ.പി മുഹമ്മദ്, മുന്‍ ജില്ലാ പഞ്ചായത്തംഗം പി.കെ ജിഷ ടീച്ചര്‍, വി ഹംസ, പി.കെ അബ്ദുസ്സമദ്, ബാലസുബ്രഹ്മണ്യന്, വി മുഹമ്മദ്, പി നാണിപ്പ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."