സമസ്ത: വിദ്യാഭ്യാസ സെമിനാറും പ്രദര്‍ശനവും; ലോഗോ പ്രകാശനവും രജിസ്ത്രേഷന് ഉദ്ഘാടനവും നിര്‍വ്വഹിച്ചു
മലപ്പുറം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 10,000 കവിഞ്ഞതുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരി 27ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാറിന്റെയും 27 മുതല്‍ മാര്‍ച്ച് 2 വരെ കോഴിക്കോട് കടപ്പുറം മറൈന്‍ ഗ്രൗണ്ടില്‍ നടക്കുന്ന 'ദ ഹെരിറ്റേജ്' ദൃശ്യാവിഷ്കാരത്തിന്റയും ഓണ്‍ലൈന്‍ രജിസ്ത്രേഷന്റെ ഉദ്ഘാടനവും പരിപാടിയുടെ ലോഗോ പ്രകാശനവും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.എല്‍.എ മാരായ പി ഉബൈദുല്ല, അഡ്വ: എം ഉമ്മര്‍, മഞ്ഞളാംകുഴി അലി, ടി.വി ഇബ്രാഹീം, സി മമ്മുട്ടി, സൈനുല്ആബിദീന് തങ്ങള്‍, അഡ്വ. എന്‍ ശംസുദ്ധീന്‍, പി.കെ ബശീര്‍, എസ്.കെ.എം.എം.എ വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അഡ്വ. യു.എ. ലത്തീഫ്, പി.വി. മുഹമ്മദ് മൗലവി എടപ്പാള്‍, മലയമ്മ അബൂബക്കര്‍ ഫൈസി, ഫൈസല്‍ ഫൈസി മടവൂര്‍, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ശിയാസ് അഹ്മദ് ഹുദവി, അബ്ദുസ്സമദ് കരുവാരക്കുണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘാടക സമിതി ട്രഷറര്‍ എം.സി മായിന്‍ ഹാജി സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ വിദ്യാഭ്യാസ ചരിത്രം പ്രതിപാദിക്കുന്നതും ധാര്‍മിക മൂല്യങ്ങളും ദേശസ്നേഹവും പഠിപ്പിക്കുന്ന പാഠപുസ്തകത്തിലെ ഉള്ളടക്കവും പൈതൃകവും പശ്ചാത്തലമാക്കിയുള്ള ലോഗോ രൂപകല്പന ചെയ്തത് ശിയാസ് അഹ്മദ് ഹുദവിയാണ്.
വിദ്യാഭ്യാസ സെമിനാര്‍;
രജിസ്ത്രേഷന് ഓണ്‍ ലൈന്‍ മുഖേനെ
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകള്‍ 10,000 കവിഞ്ഞതുമായ ബന്ധപ്പെട്ട് 2020 ഫെബ്രവുരി 27ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈനായി രജിസ്തര്‍ ചെയ്യാം. മദ്റസ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാനജില്ലാ കമ്മിറ്റി അംഗങ്ങള്‍, റെയ്ഞ്ച് മാനേജ്മെന്റ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ചെയര്മാന്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും, പോഷക സംഘടനകളുടെയും സംസ്ഥാനജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് സെമിനാറില്‍ പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്നവര്‍ https://samastha.info/seminar/ സൈറ്റ് മുഖേനെ 25022020ന് മുമ്പ് രജിസ്തര്‍ ചെയ്യേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."