അനധികൃത മദ്യവില്‍പ്പന ജില്ലയില്‍ വ്യാപകമാകുന്നു
പരപ്പനങ്ങാടി: അധികൃതരുടെ കണ്ണുവെട്ടിച്ച് അനധികൃത മദ്യവില്‍പ്പന നടത്തുന്ന സംഘങ്ങള്‍ ജില്ലയില്‍ ശക്തമാകുന്നു. ബീവറേജ് ഔട്ട്‌ലെറ്റുകളും ഒട്ടുമിക്ക ബാറുകളും അടച്ചുപൂട്ടിയതോടെയാണു വിദേശമദ്യവും മയക്കുമരുന്നും കടത്തുന്ന സംഘങ്ങള്‍ സജീവമായത്.
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമെന്ന പേരില്‍ ജില്ലയിലെങ്ങും അനധികൃത മദ്യവില്പന്ന സംഘം സംഘടിക്കുകയാണ്. ആവശ്യക്കാര്‍ക്കു യഥേഷ്ടം ലഭിക്കുന്ന തരത്തില്‍ വില്‍പ്പനക്കാരുണ്ട്. ഒരുമാസത്തിനിടയില്‍ ആയിരക്കണക്കിന് ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. പരപ്പനങ്ങാടിയില്‍ മാത്രം 60 ലിറ്റര്‍ ഏക്‌സൈസ്‌വകുപ്പും പൊലീസും പിടികൂടി. പോണ്ടിച്ചേരി, മാഹി, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് മദ്യം ജില്ലയിലേക്ക് ഒഴുകുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു മിക്ക മദ്യക്കടത്തും പിടിക്കപ്പെടുന്നത്. ആഘോഷ കാലത്താണ് മദ്യഒഴുക്ക് വ്യാപകമാകുന്നത്. ട്രെയിന്‍ മാര്‍ഗമാണ് മദ്യം ജില്ലയിലെത്തിക്കുന്നത്. അര്‍ധരാത്രിയും പുലര്‍ച്ചെയും മലബാറിലെത്തുന്ന ട്രെയിനുകളെയാണ് ഇതിനായി മദ്യലോബികള്‍ ആശ്രയിക്കുന്നത്. മംഗള, നേത്രാവതി എക്‌സ്പ്രസുകളില്‍ മദ്യക്കടത്തിനായി സ്ഥിരംഏജന്റുമാരുണ്ട്. . മദ്യകടത്തിനായി കുഷ്ടരോഗികളേയും യാചകരേയും ഉപയോഗിക്കുന്നുണ്ട്.
സ്ത്രീകളടക്കമുള്ള ഇവരുടെ ഭാന്ധങ്ങളിലാണു മദ്യം ഒളിച്ചു കടത്തുന്നത്. ട്രെയിനുകളിലെ മദ്യ, മയക്കുമരുന്നുകടത്തു പരിശോധനക്കു സംസ്ഥാന ഏക്‌സൈസ് വകുപ്പിനും കേരളപൊലീസിനും അനുമതിയില്ല . ഇതിനു റെയ്ല്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനു മാത്രമാണ് അധികാരം. മലബാറില്‍ കോഴിക്കോട് റെയില്‍വെ സ്‌റേഷനില്‍ മാത്രമാണു യാത്രക്കാരേ പരിശോധിക്കുന്നതിന് ഏക്‌സൈസ് വകുപ്പിന് അധികാരം.
കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ നിരവധിയുള്ളതിനാല്‍ പരിശോധന നടക്കില്ല. എന്നാല്‍ മദ്യകടത്ത് ലോബി പ്രധാന റെയില്‍വെ സ്റ്റെഷനുകളില്‍ വണ്ടി എത്തുന്നതിനു മുമ്പ് പ്ലാസ്‌റിക് കുപ്പികളിലുള്ള മദ്യം സ്റ്റേഷനുകള്‍ക്കു സമീപത്തുള്ള കുറ്റിക്കാടുകളിലേക്കു വലിച്ചെറിയും. ഇവിടെ നേരത്തെ പറഞ്ഞുറപ്പിച്ച വാഹകര്‍ കാത്തു നില്‍പ്പുണ്ടാകും.
വാഹകര്‍ സുരക്ഷിതമായി ഇതു ലക്ഷ്യ സ്ഥാനത്തു എത്തിക്കും. ഇതുകാരണം റെയില്‍വെ സ്റ്റേഷനുകളിലെ പരിശോധനയില്‍ ഒന്നും ലഭിക്കില്ല. കഞ്ചാവ്, ബ്രൌണ്‍ ഷുഗര്‍ ചരസ്സ് തുടങ്ങിയവയുടെ കടത്തിനു അന്യ സംസ്ഥാന തൊഴിലാളികളെയും ഉപയോഗിക്കുന്നുണ്ട്്. ക്രിമിനല്‍ സ്വഭാവമുള്ള ഉത്തരേന്ത്യന്‍ തൊഴിലാളി കളാണ് ഇത്തരം മയക്കു മരുന്നുകടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരംഅന്യസംസ് ഥാന തൊഴിലാളികളില്‍ മാവോയിസ്റ്റുകളും അവിടെ പൊലിസ് അന്വേഷിക്കുന്ന വന്‍ കുറ്റവാളികളും ഉണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."