HOME
DETAILS
MAL
റിയാദിൽ നിലമ്പൂർ സ്വദേശിയായ യുവാവ് മരിച്ചു
backup
February 14 2020 | 20:02 PM
റിയാദ്: മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. നിലമ്പൂർ പോത്ത്കല്ല് പാതാർ സ്വദേശി കൂരിക്കാടൻ ശുഹൈബാ(26)ണ് താമസ സ്ഥലത്ത് വെച്ച് മരിച്ചത്. റിയാദ് എക്സിറ്റ് 16ലെ ബൂഫിയയിൽ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടിൽ പോയി തിരിച്ചു വന്നത്. അവിവാഹിതനാണ്.
മുഹമ്മദ് കോയയാണ് പിതാവ്. ആമിന മാതാവും മുഹമ്മദ് നിസാർ, മുഹമ്മദ് റിയാദ്, നിശാദ്, ഖമറുന്നീസ, ഖൈറുന്നീസ, നജ് മുന്നീസ, നിഹാല തസ്നി എന്നിവർ സഹോദരങ്ങളുമാണ്. മയ്യിത്ത് റിയാദിൽ തന്നെ മറവ് ചെയ്യും. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂരും നജീബ് മമ്പാട്, നസീർ എന്നിവരും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."