ദുബൈയിലും പേരുമാറ്റം: പ്രധാന റോഡിന്റെ പേരു മാറ്റി
ദുബൈ: ദുബൈയിലെ പ്രധാന റോഡിന്റെ പേരുമാറ്റിക്കൊണ്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിറക്കി. ജബല്‍ അലി ലെഹ്ബാബ് റോഡിന്റെ പേരാണ് എക്സ്പോ റോഡെന്ന് മാറ്റിയിരിക്കുന്നത്.
പശ്ചിമേഷ്യയില്‍ ആദ്യമായി ദുബൈയില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് എക്സ്പോക്ക് മുന്നോടിയായാണ് റോഡിന്റെ പേരുമാറ്റം. 2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെ നടക്കാനിരിക്കുന്ന എക്സ്പോയില്‍ രണ്ടര കോടി സന്ദര്‍ശകരെത്തുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവരില്‍ 70 ശതമാനവും വിദേശികളായിരിക്കുമെന്നും ദുബൈ അധികൃതര്‍ കണക്കുകൂട്ടുന്നു.
എക്സ്പോ വേദിക്ക് പുറമെ ജബല്‍ അലി ഫ്രീ സോണ്‍, ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയ, ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക്, ദുബൈ സൗത്ത് എന്നിങ്ങനെയുള്ള ഒട്ടേറെ പ്രധാന സ്ഥലങ്ങളിലേക്ക് നയിക്കുന്നതാണ് 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്സ്പോ റോഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."