HOME
DETAILS

മാലിന്യപ്രശ്‌നം: നഗരസഭയില്‍ പ്രതിപക്ഷ ബഹളം, ഇറങ്ങിപ്പോക്ക്

  
backup
March 02 2017 | 01:03 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf


മലപ്പുറം: കാരാത്തോട് സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഗൂഢശ്രമമാണ് നഗരത്തിലെ മാലിന്യനീക്കം നിലയ്ക്കാന്‍ ഇടയാക്കിയതെന്നന്ന് നരസഭാ യോഗത്തില്‍ പ്രതിപക്ഷ ആരോപണം. എന്നാല്‍ നിലവില്‍ മാലിന്യം നീക്കം ചെയ്തു വരുന്നതായും നഗരസഭാ പരിധിയിലെ ജൈവ-ഭക്ഷ്യ മാലിന്യമൊഴികെയുള്ള പാഴ്‌വസ്തുക്കള്‍ നഗരസഭ നേരിട്ട് ശേഖരിക്കുകയും നിലവിലെ മാലിന്യ പ്ലാന്റില്‍ സംസ്‌കരിക്കുകയും ചെയ്യുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
സംസ്‌കരണ പ്ലാന്റിലെ യന്ത്രങ്ങളുടെ തകരാര്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ട്രഞ്ചിങ് ഗ്രൗണ്ട് അടച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അവര്‍ അറിയിച്ചു.  ഇതിനിടെ ട്രഞ്ചിങ്  ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്തതില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണപക്ഷം ഭൂമാഫിയയെ സംരക്ഷിക്കാന്‍ ് ട്രഞ്ചിങ് ഗ്രൗണ്ട് അടക്കാന്‍ ശ്രമിക്കുന്നുവെന്നു ആരോപിച്ചു  പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചു. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നു പറഞ്ഞു ഭരണപക്ഷാംഗങ്ങള്‍, ഹോട്ടലുടമകളില്‍  നിന്ന് അച്ചാരം വാങ്ങിയാണ് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ അലങ്കോലപ്പെടുത്തുന്നതെന്ന്  മറുപടി പറഞ്ഞു. ഇതോടെ ചെയര്‍പേഴ്‌സന്റെ ചേംബറില്‍ മുദ്രാവാക്യവുമായെത്തിയ പ്രതിപക്ഷം കൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോയി.
ഉറവിട മാലിന്യ സംസ്‌കരണം രീതി സംബന്ധിച്ച് ബോധവല്‍ക്കരണം, നോട്ടീസ് വിതരണം, ബാനര്‍ പ്രദര്‍ശനം എന്നിവയും നടത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഹരിതകേരള വളണ്ടിയര്‍മാരുടെ സഹായത്തോടെ സ്വകാര്യ ഏജന്‍സികള്‍ ജൈവ- ഭക്ഷ്യ മാലിന്യം ശേഖരിക്കും. നഗസഭയില്‍ നിന്ന് 29ാം വാര്‍ഡിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലേക്ക് പാസായ കംപ്യൂട്ടറുകള്‍ നല്‍കാന്‍  ഉദ്യോഗസ്ഥര്‍  വൈകിപ്പിക്കുന്നതായും  കംപ്യൂട്ടറുകള്‍ക്കുള്ള    ടെന്‍ഡര്‍നടപടി പൂര്‍ത്തിയാക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍  ആരോപിച്ചു. ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ക്ക് എതിര്‍പ്പില്ലാഞ്ഞിട്ടും ചെയര്‍ പേഴ്‌സണ്‍ നിരന്തരമായി ആവശ്യപ്പെടുക കൂടി ചെയ്തിട്ടും ചുവപ്പു നാടയില്‍ കുരുങ്ങി കുട്ടികളുടെ ഭാവി അവതാളത്തിലാവുകയാണെന്ന് അദ്ദേഹംപറഞ്ഞു. ഒടുവില്‍ 10  ദിവസത്തിനകം കംപ്യൂട്ടറുകള്‍ എത്തിക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഉറപ്പ് നല്‍കി. നഗരസഭയുടെ നിത്യമാര്‍ക്കറ്റ് കെട്ടടം വാടകക്ക് നല്‍കല്‍, ഷോപ്പിങ് കോംപ്ലക്‌സ് അറ്റക്കുറഅറപ്പണി, കോട്ടപ്പടി ബസ്സ് സ്റ്റാന്റ് യാഡ് റീ കോണ്‍ഗ്രീറ്റ്ങ് എന്നിവ കൗണ്‍സില്‍ അംഗീകരിച്ചു.സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  a few seconds ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  11 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  15 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  29 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  35 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  39 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago