HOME
DETAILS

ശബരിമല: സ്ത്രീസമത്വവും നവോത്ഥാനവും

  
backup
January 19 2019 | 18:01 PM

a-raheemkutty-todaysarticle-20-01-2019

എ.റഹിംകുട്ടി#
9995077790


കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് മഹാപ്രളയമായി 2018 ല്‍ നാം ഏറ്റുവാങ്ങിയത്. ആ ദുരന്തമുഖത്ത് പക്ഷേ, കേരളം അത്ഭുതകരമായ മാതൃക കാണിച്ചു. രാഷ്ട്രീയ-മത-ജാതി വ്യത്യാസമില്ലാതെ മലയാളിമനസ്സുകളൊന്നിച്ചു. സഹജീവി സ്‌നേഹത്തോടും കാരുണ്യത്തോടും കൂടി കൈമെയ് മറന്നു ദുരിതാശ്വാസപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ആ ദുരന്ത നിവാരണ കൂട്ടായ്മ ലോകത്തെപ്പോലും വിസ്മയിപ്പിച്ചു.


മലയാളിമനസ്സുകളില്‍ ഇത്രയേറെ സഹാനുഭൂതിയും കാരുണ്യവുമുണ്ടായിരുന്നോ എന്നു നമ്മള്‍പോലും അത്ഭുതപ്പെട്ടു. സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ച് അതിസാഹസികതയിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍, സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍, സര്‍വിസ് മേഖലയിലെ ജീവനക്കാര്‍ മുതല്‍ അന്യദേശത്തു നിന്ന് ഓടിയെത്തി വേഷം മാറി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഐ.എ.എസ് ഓഫിസര്‍ ഉള്‍പ്പെടെ നിരവധിപേര്‍.


അധികകാലം വേണ്ടിവന്നില്ല ദൈവത്തിന്റെ നാട് ചെകുത്താന്റെ നാടാകാന്‍. അതിനു വഴിയൊരുക്കിയത് ശബരിമല വിധിയെ രാഷ്്ട്രീയായുധമാക്കാന്‍ നടന്ന മത്സരങ്ങള്‍. ജാതി,മത,വര്‍ണ,വര്‍ഗ വ്യത്യാസമില്ലാത്ത സ്വന്തം ക്ഷേത്രമാണു ശബരിമല. ലോകപ്രശസ്തമായ ആരാധനാലയം. ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്തരെത്തിച്ചേരുന്ന വിശ്വാസകേന്ദ്രം. മതമൈത്രിയുടെയും മതേതരത്വത്തിന്റെയും ഈറ്റില്ലം.


അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാത്തില്‍ പത്തു വയസ്സിനു മുകളിലും അന്‍പതു വയസ്സിനു താഴെയുമുള്ള സ്ത്രീകള്‍ക്കു വിലക്കുണ്ടായിരുന്നതു മാത്രമാണ് ഏക അപവാദം. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യവും സമത്വവും തുല്യതയുമെന്ന അനുച്ഛേദം മുന്‍നിര്‍ത്തി പരമോന്നത നീതിപീഠം പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിനു വിധി പുറപ്പെടുവിച്ചതോടെ കാലുഷ്യത്തിന്റെയും വിഭാഗീയതയുടെയും കലാപത്തിന്റെയും കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ അധികസമയം വേണ്ടിവന്നില്ല.


എല്ലാ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണം എടുത്തുകാട്ടാതെ സംസ്ഥാനസര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലുണ്ടായ വിധിയാണെങ്കില്‍പ്പോലും സുപ്രിംകോടതി വിധിയുടെ അലംഘനീയത ചൂണ്ടിക്കാട്ടി അതിന്റെ മറവില്‍ യുവതികളെ പ്രവേശിപ്പിച്ച് ആധുനിക നവോത്ഥാനത്തിനുള്ള പട്ടം കരസ്ഥമാക്കാനുള്ള പിടിവാശിയിലും വ്യഗ്രതയിലും ഭരണകൂടവര്‍ഗം നിലകൊണ്ടു.


ശബരിമലയിലും മഹാരാഷ്ട്രയിലെ ശനീശ്വരക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് ആരാധനാസ്വാതന്ത്ര്യം ലഭിക്കാന്‍ കോടതിയെ സമീപിച്ചതു സംഘ്പരിവാര്‍. ശബരിമല കോടതിവിധിയെ ആദ്യം സര്‍വാന്മന സ്വാഗതം ചെയ്തതും അവര്‍. വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും വിധിക്കെതിരാണെന്നു ബോധ്യപ്പെട്ടപ്പോഴാണ് അവര്‍ മലക്കം മറിഞ്ഞത്. പിന്നെ, വിശ്വാസസംരക്ഷണത്തിനെന്ന പേരില്‍ അക്രമമാര്‍ഗത്തിലൂടെ രംഗത്തെത്തി. തങ്ങളുടെ രാഷ്ട്രീയവിത്തു പാകാന്‍ വീണുകിട്ടിയ സുവര്‍ണ്ണാവസരമായി ഇതിനെ വിനിയോഗിക്കാന്‍ തീരുമാനിച്ചു.


മുഖ്യപ്രതിപക്ഷമായ മറ്റൊരു കൂട്ടര്‍ അഖിലേന്ത്യന്‍ എന്തു പറഞ്ഞാലും ശരി ഇവിടുത്തെ ഞങ്ങളുടെ ഭൂമികയിലെ മണ്ണൊലിച്ചുപോകുമെന്ന ഭയത്താല്‍ വിശ്വാസികളോടൊപ്പം ഞങ്ങളുമുണ്ടെന്ന് ഉറപ്പാക്കാന്‍ മറ്റുള്ളവര്‍ തേങ്ങയുടയ്ക്കുമ്പോള്‍ ചിരട്ടയെങ്കിലും ഉടയ്ക്കാനൊരുങ്ങി നിന്നു. മതേതരപാര്‍ട്ടിയെന്ന ലേബലുള്ളതുകൊണ്ടു സംഘ്പരിവാര്‍ വിഭാഗത്തെപ്പോലെ മസ്സില്‍പവര്‍ കാട്ടാന്‍ കഴിയാത്തതിലുള്ള ധാര്‍മ്മികരോഷം മാത്രമേ അവരില്‍ അവശേഷിക്കുന്നുള്ളൂ.
ഒരു കൂട്ടര്‍ക്കു യുവതികളെ കയറ്റി സ്ത്രീസമത്വത്തിനുവേണ്ടി നിലകൊണ്ട് അനാചാരം തൂത്തെറിഞ്ഞെന്ന ഖ്യാതിയിലൂടെ രാഷ്ട്രീയമത്സ്യത്തെ പിടിക്കണം. മറ്റൊരു കൂട്ടര്‍ക്ക് ആചാരമെന്ന ഭക്തരുടെ വക്താക്കളായി മാറി ഏതു വിധേനയും രാഷ്ട്രീയമത്സ്യത്തെ വലയിലാക്കണം. ഈ കിടമത്സരം അരങ്ങു തകര്‍ത്തു. വിവിധ വിഭാഗങ്ങള്‍ ഓരോ പക്ഷം ചേര്‍ന്നു. അതോടെ, പ്രകൃതിദുരന്തത്തില്‍ ഒന്നിച്ച കേരള മനസ്സ് വിഘടിച്ചു പല കക്ഷണങ്ങളായി പോര്‍മുഖത്ത് യുദ്ധസന്നാഹമായി നിലയുറപ്പിച്ചു.


പ്രകൃതിദുരന്തത്തില്‍ സഹാനുഭൂതിയോടെ നമ്മെ വീക്ഷിച്ച അന്യദേശക്കാര്‍ ഈ കോലാഹലങ്ങള്‍ കണ്ടു നമ്മെ നോക്കി പരിഹാസ്യത്തോടെ ചിരിച്ചു കാണണം. സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയമായി കേരളം വീണ്ടും മാറി. വഴിയില്‍ വീണു കിട്ടുന്ന ആയുധങ്ങള്‍ പോലും രാഷ്ട്രീയനേട്ടത്തിനുള്ള ഹര്‍ത്താലിന് ഉപയോഗിച്ചു. ഹര്‍ത്താല്‍ ഘോഷയാത്രകള്‍. അതിന്റെ മറവില്‍ അക്രമങ്ങള്‍. പൊലിസ് സ്റ്റേഷനുകളിലേയ്ക്കും നേതാക്കന്മാരുടെ വസതികളിലേക്കും പാര്‍ട്ടി ഓഫിസുകളിലേക്കും ബോംബു വര്‍ഷം.


അഞ്ഞൂറോളം പേരുടെ ജീവനപഹരിച്ച, പതിനായിരക്കണക്കിനു പേര്‍ ഭവനരഹിതരാക്കപ്പെട്ട, കോടിക്കണക്കിനു രൂപയുടെ ഉപകരണങ്ങളും ജീവനോപാധിയും നഷ്ടമാക്കപ്പെട്ട മഹാപ്രകൃതി ദുരന്തത്തിന്റെ മുറിവുണങ്ങിയിട്ടില്ലാത്ത ഈ നാട്ടിലാണോ അരാജകത്വത്തിന്റെയും അക്രമത്തിന്റെയും പേക്കൂത്തുകള്‍ നിര്‍ലജ്ജം അരങ്ങുവാണതെന്നു വിശ്വസിക്കാന്‍ ആര്‍ക്കാണു കഴിയുക. ശബരിമല വിഷയത്തില്‍ അരങ്ങേറിയ നിരവധി ഹര്‍ത്താലുകളിലൂടെ കേരളത്തിനുണ്ടായ ആയിരക്കണക്കിനു കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടവും മുഖ്യസാമ്പത്തിക വരുമാന ഘടകത്തിനേറ്റ അപരിഹാര്യമായ നഷ്ടത്തിനും പുറമേ പൊതു തൊഴില്‍നഷ്ടത്തിനും കേരളത്തിലെ തൊഴില്‍-വരുമാന സ്രോതസ്സിലെ മുഖ്യഘടകമായ ടൂറിസം മേഖലയിലെ തിരിച്ചടിയ്ക്കും ആരാണ് ഉത്തരാവാദിത്വം വഹിക്കുക.


ശബരിമലയില്‍ സ്ത്രീകള്‍ കടന്നു തൊഴുതാല്‍ മാത്രമേ സ്ത്രീസമത്വം സമ്പൂര്‍ണ്ണമാകൂവെന്നതുപോലുള്ള സമീപനമാണ് അധികാരകേന്ദ്രങ്ങളില്‍ നിന്നുണ്ടായത്. സ്ത്രീസമത്വം സാധ്യമാക്കുന്നതിനു പ്രധാന വിഘാതമായി യുവതീവിലക്കിനെ അവര്‍ ചിത്രീകരിച്ചു. കേരളത്തിന്റെ അടിയന്തിരവും അനിവാര്യവുമായ ആവശ്യമായിക്കണ്ടു കോടിക്കണക്കിനു രൂപ ചെലവഴിച്ചു വനിതാമതില്‍ പ്രാവര്‍ത്തികമാക്കി.


ശബരിമലവിഷയത്തിലെ ഈ കോലാഹലങ്ങള്‍ക്കിടയില്‍ പ്രകൃതിദുരന്തത്തെയും ദുരന്തം പേറുന്നവരെയും നാം മറന്നു. കിടപ്പാടം നഷ്ടപ്പെട്ടു താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ ഇന്നും കണ്ണീരോടെ കഴിയുന്നവര്‍, ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍, കച്ചവടസ്ഥാപനം തകര്‍ന്നവര്‍, വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍, വീടുകള്‍ തകര്‍ന്നവര്‍... ഭരണകൂടം തങ്ങളെ മറന്നു വനിതാമതില്‍ തീര്‍ത്തു സമത്വസുന്ദര കേരളം പൂവണിയിച്ചതു കണ്ട് അവര്‍ നെടുവീര്‍പ്പെട്ടു കാണും! നൂറു കോടിയിലേറെയെങ്കിലും വനിതാ മതില്‍ നിര്‍മ്മിതിക്കായി ചെലവിട്ടിട്ടുണ്ടെന്നാണു പറയുന്നത്. ആ നൂറുകോടിയുണ്ടായിരുന്നെങ്കില്‍ പ്രളയം തകര്‍ത്ത എത്ര വീടുകള്‍ പുനര്‍നിര്‍മിക്കാമായിരുന്നു.


ഇപ്പോള്‍ നവകേരള നിര്‍മ്മിതിയെക്കുറിച്ച് ആരും വേവലാതിപ്പെടുന്നില്ല. ദുരന്തം ഏറ്റുവാങ്ങിയവരെക്കുറിച്ച് അധികമാരും ഉരിയാടുന്നതുമില്ല. ഈ ദുരന്തം പെട്ടെന്നു മറക്കാനും കാലയവനികയ്ക്കുള്ളില്‍ തള്ളാനും നമുക്കെത്ര വേഗം കഴിഞ്ഞു. അതില്‍നിന്നു കേരളീയരെ മോചിപ്പിക്കാന്‍ എത്ര വലിയ ഇന്ദ്രജാലമാണു ശബരിമല വിഷയത്തിലൂടെ കേരളമെന്ന കാന്‍വാസില്‍ ഭരണകൂടവും ശബരിമല വിശ്വാസികളും ചേര്‍ന്നു തീര്‍ത്തത്. ഭരണക്കാര്‍ക്കു ദുരന്തം പേറുന്ന ഹതഭാഗ്യരില്‍ നിന്ന് ഇനി തലവേദനയോ ശല്യമോ കൂടാതെ സുഗമമായി ഭരിക്കാം. കേരളമേ നിന്റെ ദുര്‍വിധിയോര്‍ത്തു വേദനിക്കാനേ നിര്‍വ്വാഹമുള്ളൂ.


കോടതിവിധി വന്നപ്പോള്‍ മാത്രം അതുവരെയില്ലാത്ത ലിംഗസമത്വമെന്ന വികാരം ഇവരുടെ സിരകളില്‍ ജ്വലിച്ചതെന്തേ. രാഷ്ട്രീയ മുതലെടുപ്പിനായി കിട്ടുന്ന ഏതായുധവുമെടുത്തു പ്രയോഗിക്കുന്നവരോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ യാതൊരു പ്രസക്തിയും അര്‍ത്ഥവുമില്ലെന്ന് അറിയാഞ്ഞിട്ടല്ല. എത്രയോ കോടതി വിധികളുണ്ടായിട്ടും തങ്ങള്‍ക്കു ഹിതകരമല്ലാത്തത് എങ്ങനെ നടപ്പാക്കാതിരിക്കാമെന്നു ഗവേഷണ ബുദ്ധിയോടെ പരതി പഴുതുകളന്വേഷിക്കുന്ന അധികാരകേന്ദ്രങ്ങള്‍ ലക്ഷക്കണക്കിനു വിശ്വാസികള്‍ എതിരാണെന്നറിഞ്ഞിട്ടും റിവ്യൂ ഹരജി പോലും പരിഗണിക്കുന്നതു കാത്തിരിക്കാതെ വിധി നടപ്പാക്കുന്നതിന് എന്തേ ഇത്ര വാശിയും തിടുക്കവും ആവേശവും കാട്ടുന്നു.


ഇതിനെല്ലാം പിന്നില്‍ ഏതോ ഹിഡന്‍ അജന്‍ഡയുണ്ടെന്നു സ്വാഭാവികമായും സംശയിക്കാം. പിണറായി വിജയനെന്ന രാഷ്ട്രീയനേതാവിന്റെ കൂര്‍മ്മബുദ്ധിയിലും രാഷ്ട്രീയതന്ത്രത്തിലും ഉരിത്തിരിഞ്ഞ ഹിഡന്‍ അജന്‍ഡയുടെ വിജയമാണു ശബരിമല വിഷയത്തില്‍ കണ്ടതെന്ന ഒരു സുഹൃത്തിന്റെ രാഷ്ട്രീയവിശകലനത്തിനു സാധൂകരണവും പ്രസക്തിയുമുണ്ടെന്നു തോന്നിപ്പോകുന്നു. കാരണം അദ്ദേഹം ചൂണ്ടിക്കാട്ടിയപോലെ ചില രാഷ്ട്രീയ സര്‍വ്വേകള്‍ പശ്ചിമബംഗാളിലും, ത്രിപുരയിലും ഇടതുമുന്നണി വട്ടപൂജ്യമാകുമെന്നു പ്രവചിച്ചിട്ടുണ്ട്. കേരളത്തിലും നാലു സീറ്റിനപ്പുറം ലഭിക്കില്ലെന്നും സര്‍വേഫലം വെളിപ്പെടുത്തി.


ഈ അവസ്ഥാവിശേഷം പിണറായി വിജയനെന്ന പാര്‍ട്ടി സ്‌നേഹിക്കു സഹിക്കാവുന്നതല്ല. അപ്പോള്‍ ഇവിടുത്തെ മുഖ്യഎതിരാളിയായ യു.ഡി.എഫിന്റെ ശക്തി നന്നേ കുറച്ചേ മതിയാകൂ. അപ്പോഴാണു ശബരിമല വിഷയം തുറുപ്പുചീട്ടായി വീണുകിട്ടുന്നത്. അതു നന്നായി വിനിയോഗിച്ചു. വിശ്വാസികളായ മുഖ്യ എതിരാളികളുടെ വോട്ടില്‍ ഗണ്യമായൊരു വിഭാഗം മൂന്നാംചേരിയായ ബി.ജെ.പി പാളയത്തിലെത്തിച്ചെങ്കിലേ ഇതു സാധ്യമാകൂ. അങ്ങനെ ലോക്‌സഭാ തെരെഞ്ഞടുപ്പ് വിജയം എല്‍.ഡി.എഫിന് അനുകൂലമാക്കണം. ഈ സൂത്രസമവാക്യമാണു പിണറായി വിജയനെന്ന രാഷ്ട്രീയകൗശലക്കാരന്‍ ശബരിമല വിഷത്തിലൂടെ വിജയകരമായി പ്രാവര്‍ത്തികമാക്കിയതെന്ന രാഷ്ട്രീയനിഗമനത്തില്‍ അര്‍ത്ഥമുണ്ടെന്നു പറയേണ്ടിവരുന്നു.
ത്രിതല പഞ്ചായത്ത് സമിതികളിലെ ജനപ്രാതിനിധ്യത്തിലും ഭരണരംഗത്തും പകുതിയിലേറെ സ്ത്രീപ്രാതിനിധ്യം രാജീവ്ഗാന്ധി കൊണ്ടുവന്ന പഞ്ചായത്ത്-നഗരപാലിക നിയമവ്യവസ്ഥയിലൂടെ കരസ്ഥമാക്കാനും സ്ത്രീകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ ലക്ഷക്കണക്കിനു വനിതാ പ്രതിനിധികളെയും ആയിരക്കണക്കിനു ഭരണകര്‍ത്താക്കളെയും പഞ്ചായത്തു സമിതികളില്‍ ഇതിനകം നമുക്കു സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, നിയമപ്രാബല്യം വരുന്നതിനു മുന്‍പു പ്രസ്തുത ഭരണ-ജനപ്രാതിനിധ്യ സമിതികളില്‍ ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്നവരോ അതിന്റെ പ്രയോക്താക്കളാകാന്‍ ശ്രമിക്കുന്നവരോ അവരുടെ രാഷ്ട്രീയപ്പാര്‍ട്ടികളോ വനിതകള്‍ക്കു തുല്യപ്രാതിനിധ്യം നല്‍കാന്‍ എന്നെങ്കിലും പരിഗണനയോ അവസരമോ നല്‍കിയിരുന്നോ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago