ജലസ്രോതസുകളില്‍ അവശേഷിക്കുന്നത് മൂന്നാഴ്ചത്തെ ഉപയോഗത്തിനുള്ള വെള്ളം മാത്രം വരള്‍ച്ച: ജില്ലയിലെ ഭൂഗര്‍ഭ ജലം വന്‍തോതില്‍ കുറഞ്ഞു
സ്വന്തം ലേഖകന്‍
മലപ്പുറം: ജില്ലയിലെ ജലസ്രോതസുകളില്‍ ജലത്തിന്റെ അളവില്‍ വലിയ കുറവെന്നു റിപ്പോര്‍ട്ട്. ജില്ലയുടെ തീരദേശ മേഖലയില്‍ ഒരു മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ വെള്ളം താഴ്ന്നു. ഇടനാടുകളിലിത് രണ്ടര മുതല്‍ മൂന്ന് മീറ്റര്‍ വരെയും മലനാടുകളില്‍ നാല് മീറ്റര്‍ വരെ ഭൂഗര്‍ഭജല വിതാനം കുറഞ്ഞതായാണ് കണക്കാക്കുന്നത്. നിലവിലെ കണക്കുപ്രകാരം ജലസ്രോതസുകളില്‍ മൂന്നാഴ്ച ഉപയോഗത്തിനുള്ള ജലലഭ്യതായാണു നിലവിലുള്ളെതെന്നും ജില്ലയിലെത്തിയ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനെജ്‌മെന്റിലെ (സി.ഡബ്ലിയു.ആര്‍.ഡി.എം) ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
തീരദേശങ്ങളില്‍ ചിലയിടത്ത് വെള്ളത്തിനു ഉപ്പിന്റെ അളവ് കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. മഴവെള്ളത്തിലെ കുറവ് കാരണം സാധാരണ വെള്ളവും ഉപ്പുവെള്ളവും കൂടിക്കലരുന്നത് സ്വാഭാവികപ്രതിഭാസമാണെന്നും മഴവെള്ള ലഭ്യതയോടെ ഇതു നീങ്ങുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
കിണറുകളില്‍ വെള്ളത്തിന്റെ അളവും നദികളുടെ ഒഴുക്കും വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. പുഴകളില്‍ ചാലിയാര്‍ മാത്രമാണ് കുടിവെള്ള വിതരണത്തെ കാര്യമായി ബാധിക്കാത്തത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള പദ്ധതികള്‍ കടലുണ്ടിപ്പുഴ അടിസ്ഥാനമാക്കിയാണ്. ചെക്ക് ഡാമുകളുള്ളത് കൊണ്ട് നിലവില്‍ ഇവിടുത്തെ കുടിവെള്ളത്തിനു ബുദ്ധിമുട്ട് വന്നിട്ടില്ല. മാര്‍ച്ച് അവസാനത്തോടു കൂടി വേനല്‍മഴ ലഭിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ വിഭാഗത്തിന്റെ പ്രതീക്ഷ. ഇതുലഭ്യമാകാതെ വന്നാല്‍ വരള്‍ച്ച കൂടുതല്‍ രൂക്ഷമാകും. കഴിഞ്ഞ നവംബറില്‍ ലഭ്യമാകേണ്ട മഴ വെള്ളത്തിലെ അളവ് കുറവായാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം 40 ശതമാനം മഴ കുറഞ്ഞെതായി കണക്കാക്കുന്നതായും ശ്ാസ്ത്രജ്ഞര്‍ വിലയിരുത്തി.
ക്വാറികളില്‍ 35 ലക്ഷം ലിറ്റര്‍ വരേ വെള്ളം സംഭരിക്കാനാകും. കഴിഞ്ഞ ദിവസം സംഘം സന്ദര്‍ശനം നടത്തിയ ക്വാറികളില്‍ 55 ലക്ഷം വരേ സംഭരണ ശേഷിയുണ്ട്. ഇത്തരം ക്വാറികളിലെ ജലം ഗുണനിലവാരം പരിശോധിച്ചു ശുദ്ധീകരിച്ചു ജലവിതരണത്തിനു ഉപയോഗിക്കാം. ഒരു ദിവസം ശരാശരി 135 ലിറ്റര്‍ ജലമാണ് ഒരാള്‍ക്ക് എല്ലാ ആവശ്യങ്ങള്‍ക്കുമായി വേണ്ടതെന്നാണ് കണക്ക്. എന്നാല്‍ ഇന്ന് 300 ലിറ്ററിനു മുകളിലാണ് ഓരോരുത്തരുടെയും ശരാശരി ഉപയോഗം. ഇതില്‍ പരിമിതപ്പെടുത്തണമെന്നു ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."