സര്‍ക്കാരിന്റെ സിംസ് പദ്ധതിക്കു പിന്നില്‍ തട്ടിപ്പെന്ന് ആരോപണം
കൊച്ചി: കേരള പൊലിസിനു വേണ്ടി നടപ്പാക്കുന്ന സെന്‍ട്രലൈസ്ഡ് ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിംസ്) പദ്ധതിയിലും തട്ടിപ്പുണ്ടെന്ന ആരോപണവുമായി ഓള് കൈന്‍ഡ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റംസ് ആന്‍ഡ് ഇന്റഗ്രേറ്റേഴ്സ് അസോസിയേഷന് (അക്കേഷ്യ) .
സി.സി.ടി.വി ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് അക്കേഷ്യ. പദ്ധതി നടത്തിപ്പിനായി ഗാലക്സോണ്‍ എന്ന കുത്തകക്കമ്പനിയെ ഏല്‍പ്പിച്ചത് ദുരൂഹമാണ്. വീടുകളിലും സ്ഥാപനങ്ങളിലും സി.സി.ടി.വി സ്ഥാപിച്ച്, അക്രമികളും മറ്റും വന്നാല്‍ പൊലിസിനു സന്ദേശമെത്തുകയും ഉടന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്ന നൂതന സുരക്ഷാ പദ്ധതിയാണ് സിംസ്.
ഇതിനായി തെരഞ്ഞെടുത്ത ഗാലക്സോണ്‍ എന്ന കമ്പനിയെകുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുന്നില്ല. പൊലിസ് വകുപ്പ് കെല്‍ട്രോണിനെ ഏല്‍പ്പിച്ച കരാര്‍ ഗാലക്സോണിന് മറിച്ചു നല്‍കുകയായിരുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ വിവരാവകാശനിയമ പ്രകാരം അന്വേഷിച്ചപ്പോള്‍ കെല്‍ട്രോണിനു മാത്രമാണ് കരാര്‍ നല്‍കിയിട്ടുള്ളതെന്നാണ് പൊലിസ് വകുപ്പില്‍ നിന്നുള്ള മറുപടി.ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രിക്കും ഒക്ടോബറില്‍ കെല്‍ട്രോണ്‍ എം.ഡിക്കും പരാതി നല്‍കിയെങ്കിലും നടപടിയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."