കാഴ്ചയില്ലാത്തവരുടെ ലോകത്ത് പരസ്പരം താങ്ങായി അഞ്ചു സഹോദരങ്ങള്‍
മുസ്തഫ ജസ്‌രി ആന്ത്രോത്ത്
കിഴിശ്ശേരി: ജന്മനാ ലഭിച്ച അന്ധകാരത്തിന്റെ മുറിവുകളില്‍ തളരാതെ ഇശലുകളുടെ തേന്‍മഴ ചൊരിഞ്ഞ് അഞ്ചു സഹോദരങ്ങള്‍. കിഴിശ്ശേരി എക്കാപ്പറമ്പ് ഉറവംകുഴി ചേക്കു ഹാജി-ആമിന ദമ്പതികളുടെ ഒന്‍പതു മക്കളില്‍ അഞ്ചു പേരും ലോകത്തിന്റെ കാഴ്ചകള്‍ കാണാന്‍ ഭാഗ്യമില്ലാതെ ജനിച്ചവരാണ്.
മൂത്ത മകന്‍ ആലിക്കുട്ടി (66), മൊയ്തീന്‍ (56), അലവിക്കുട്ടി ഹാജി (51), ഇബ്രാഹിം (41), സഫിയ (38) എന്നിവരാണു വിധിയെ പഴിക്കാതെ അന്ധതയെ തോല്‍പ്പിച്ചു ജീവിതത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കു ജന്മനാ ലഭിച്ച വൈകല്യങ്ങളില്‍ സങ്കടപ്പെട്ടു വീട്ടില്‍ തന്നെ ഒതുങ്ങി കൂടാന്‍ ഇവര്‍ തയ്യാറായില്ല. അഞ്ചുപേരും വ്യത്യസ്ത തലങ്ങളില്‍ ജീവിതത്തെ എത്തിച്ചു. ഇവര്‍ യാത്ര ചെയ്യാത്ത സ്ഥലങ്ങളില്ല. ഇവര്‍ക്കറിയാത്ത ലോക കാര്യങ്ങളില്ല. കണ്ണുള്ളവര്‍ കാണാത്ത കാഴ്ചകളാണ് ഇവരുടെ അകക്കണ്ണിലുള്ളത്. മൊയ്തീന്‍ അറിയപ്പെടുന്ന ഗായകനാണ്. മഞ്ചേരി, കൊണ്ടേണ്ടാട്ടി, മലപ്പുറം, തിരൂര്‍, അരീക്കോട് പ്രദേശങ്ങളില്‍ മൊയ്തീനെ അറിയാത്തവര്‍ ചുരുക്കം. വീട്ടില്‍ ഒതുങ്ങിയിരുന്ന മൂത്ത സഹോദരനായ ആലിക്കുട്ടിയെ പൊതുരംഗത്തേക്കു കൈപിടിച്ചു കൊണ്ടണ്ടുവന്നതും മൊയ്തീനാണ്. സഹോദരിമാരായിരുന്ന ആയിശയും കദീജയും ചെറുപ്പത്തിലേ ഈ ലോകത്തില്‍ നിന്നും വിടവാങ്ങി. അവരും അന്ധരായിരുന്നു.
കല്ലുവെട്ടു ജോലിയും പഴക്കച്ചവടവുമായി മക്കളെ പോറ്റാന്‍ ചേക്കു ഹാജിക്കു നന്നേ കഷ്ടപ്പെടേണ്ടണ്ടി വന്നു. കാഴ്ചയില്ലാത്ത മക്കളുടെ ചികിത്സയും ആ പിതാവിനെ അലട്ടി. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിഞ്ഞിരുന്ന ചേക്കുഹാജിക്കു കൈതാങ്ങാകാന്‍ എട്ടാം വയസിലാണു മൊയ്തീന്‍ അങ്ങാടിയിലേക്കിറങ്ങിയത്. ശബ്ദമാധുരിമയിലൂടെ അനുഗ്രഹീതനായ മൊയ്തീന്‍ പിന്നെ കുടുംബത്തിനു താങ്ങായി. നാണയ തുട്ടുകള്‍ പെറുക്കുമ്പോഴും തന്റെ കൂടപ്പിറപ്പുകള്‍ക്ക് അന്നന്നത്തെ വിശപ്പിനുള്ള വക ലഭിച്ച സന്തോഷത്തിലായിരുന്നു മൊയ്തീന്‍. അലിക്കുട്ടിയെയും കൂട്ടി അങ്ങാടികളില്‍ പാട്ടു തുടങ്ങി.
സഹോദരങ്ങളെ പഠിപ്പിച്ചു. ഇതിനിടെ ആലിക്കുട്ടിക്കുകോട്ടക്കലിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു.ചികിത്സിച്ചു സുഖപ്പെടുത്തി. കിട്ടുന്ന ചെറിയ ചെറിയ തുകകള്‍ കൊണ്ട് ഇവര്‍ ജീവിതത്തെ കരുപിടിപ്പിച്ചു. 13 വര്‍ഷം മുമ്പു ചേക്കുഹാജിയും മൂന്നു വര്‍ഷം മുമ്പ് ആമിനയും ലോകത്തോു വിടപറഞ്ഞു.
കണ്‍മുന്നിലെ ഇരുട്ടിനെ വകവെക്കാതെ അലവി വിശുദ്ധ മക്കയിലെത്തി ഹജ്ജ് കര്‍മവും നിര്‍വഹിച്ചു. ഇന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള സിയാറത്തിന് അലവി ഹാജിയാണു നേതൃത്വം കൊടുക്കുന്നത്. ഇബ്രാഹിമും പഠിച്ചു. പാലക്കാടു സംഗീത കോളജില്‍ നിന്നും ഇബ്രാഹിം സംഗീതത്തില്‍ ബിരുദമെടുത്തു. സഫിയ ബിഎയും ബിഎഡും പാസായി. വടകരയിലെ അന്ധ വിദ്യാലയത്തിലെ അധ്യാപികയാണിവര്‍. കമ്പ്യൂട്ടറിനെ പോലും തോല്‍പ്പിക്കുന്ന വൈദഗ്ധ്യമാണ് ഏക പെങ്ങളായ സഫിയക്കുള്ളത്. ബ്ലെയിന്റ് ഫ്രന്റസ് ഓര്‍കസ്ട്ര എന്ന പേരില്‍ ട്രൂപ്പു തുടങ്ങിയ സഹോദരങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാട്ടുകള്‍ പാടി.
ഒരുകാലത്ത് ഹിറ്റായി മാറിയ കാഴ്ചയില്ലാത്തവരുടെ ഹാസ്യകഥാ പ്രസംഗവും ഇവരുടെ പ്രത്യേക കഴിവില്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. മൊയ്തീന്‍ തയ്യാറാക്കിയ കുഞ്ഞിപോക്കരെ കുഞ്ഞാമി വിളിക്കുന്നു, അബൂബക്കറിന്റെ ദുബായി യാത്ര, ആലിക്കാക്കാന്റെ ആദ്യഭാര്യയ്ക്ക് എട്ടു ശൈത്താന്‍ കൂടി തുടങ്ങിയ ഹാസ്യ കഥാപ്രസംഗങ്ങള്‍ പ്രവാസികളുടെ ഇഷ്ട കഥകളായിരുന്നു.
വിദേശ രാജ്യങ്ങളില്‍ പരിപാടികള്‍ക്കിവര്‍ പോകാറുണ്ട്. കോഴിക്കോടും കോയമ്പത്തൂരും പോയി കണ്ണിനു ചികിത്സ നടത്തിയെങ്കിലും അഞ്ചുപേര്‍ക്കും കാഴ്ച തിരിച്ചു കിട്ടില്ലെന്ന് ഒടുവില്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ കാഴ്ചയില്ലെന്ന കാരണത്താല്‍ വിവാഹ ജീവിതവും ഇവര്‍ക്ക് തടസ്സമായില്ല. ആദ്യം കല്യാണം കഴിച്ചതു മൊയ്തീനാണ്. മൊയ്തീന് 20 വയസുള്ളപ്പോള്‍ ആലിന്‍ചുവട് മേലേ കിഴിശ്ശേരിയിലെ മറിയുമ്മ ജീവിത സഖിയായി. കാര്‍ അപകടത്തിന്റെ പരുക്കെല്ലാം മാറിയപ്പോള്‍ ആലിക്കുട്ടിയുടെ ജീവിതത്തിലേക്കു സൈനബയും കടന്നു വന്നു. അലവി ഹാജിയുടെ ഭാര്യയായി ആമിനയും ഇബ്രാഹിമിന്റെ ഭാര്യയായി ജമീലയും വന്നു. ജമീല മരിച്ചപ്പോള്‍ കാവനൂരിലെ ഹസീനയും ഇബ്രാഹിമിന്റെ ജീവിതത്തിലേക്കു വന്നു. സ്‌കൂള്‍ അധ്യാപകനായ നാസര്‍ സഫിയയെ ജീവിത സഖിയാക്കി. നാസറിനും കാഴ്ചയില്ല. എല്ലാവരും മക്കളും കൊച്ചുമക്കളുമായി ജീവിതം മുന്നോട്ടു നയിക്കുന്നു. കാഴ്ചക്ക് തകരാറില്ലാത്ത സഹോദരങ്ങളായ മുഹമ്മദും അബൂബക്കറും ഇവര്‍ക്കു സഹായവുമായുണ്ടണ്ട്. ആതേസമയം പ്രായത്തിന്റെ അവശതകളുണ്ടെണ്ടങ്കിലും കലയായ സംഗീതം വിടാന്‍ ഇവര്‍ തീരുമാനിച്ചിട്ടില്ല.
റമദാനിലും ഓരോ അങ്ങാടികളിലും തെരുവുകളിലും ഇവരുടെ പാട്ടു കേള്‍ക്കാം. സര്‍ക്കാറില്‍ നിന്നും പെന്‍ഷന്‍ ഇനത്തില്‍ ചെറിയ തുകആയി കിട്ടുന്നുവെന്നല്ലാതെ മറ്റൊരു ആനുകൂല്യങ്ങളും ഇവരെ തേടി ഇതുവരെ എത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."