ആലപ്പാട് കരിമണല്‍ ഖനനം: മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്
തിരുവനന്തപുരം: ആലപ്പാടിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തോട് സംസ്ഥാന സര്‍ക്കാര്‍ വച്ചു പുലര്‍ത്തുന്ന സമീപനം നിഷേധാത്മകമാണെന്നും മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വി.എം സുധാരന്‍ കത്ത് നല്‍കി.
പൊതുമേഖലാ സ്ഥാപനമാണെങ്കിലും ഐ.ആര്‍.ഇയിലെ ഉദ്യോഗസ്ഥരില്‍ പലരും സ്വകാര്യ കരിമണല്‍ കമ്പനിക്കാരുടെ ഏജന്റുമാരാണ്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥര്‍ പറയുന്നത് അതേപടി കണക്കിലെടുക്കരുത്. സത്യസന്ധമായ പ്രവര്‍ത്തന പശ്ചാത്തലമുള്ള എ.ഡി.ജി.പി തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാല്‍ കരിമണല്‍ കള്ളക്കടത്തിന്റെ സര്‍വ വിവരങ്ങളും പുറത്തു വരും. കരിമണല്‍ ഖനനത്തെ കുറിച്ച് അന്വേഷിക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിക്ക് മുന്‍ കമ്മിറ്റിയുടെ അവസ്ഥ ഉണ്ടാകരുത്. പരിസ്ഥിതി വിദഗ്ധര്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട സര്‍വ തലത്തിലുള്ള വിദഗ്ധരും ഇപ്പോഴത്തെ കമ്മിറ്റിയില്‍ ഉണ്ടാകണം. ഈ നടപടികള്‍ മുന്നോട്ടു പോകുമ്പോള്‍ കരിമണല്‍ ഖനനം നടത്തുന്നത് ഉചിതമല്ല. അതുകൊണ്ട് ആലപ്പാട് നടക്കുന്ന കരിമണല്‍ ഖന നം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."