HOME
DETAILS

ബി.ജെ.പി നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും

  
backup
January 19 2019 | 18:01 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b9%e0%b4%be%e0%b4%b0-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8

 

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തി വരുന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള അറിയിച്ചു. വിശ്വാസ സംരക്ഷണത്തില്‍ പൂര്‍ണമായും വിജയിച്ചില്ലെന്നും ഭാഗികമായാണ് സമരം അവസാനിപ്പിക്കുന്നതെന്നും പോരാട്ടം തുടരുമെന്നും ശ്രീധരന്‍ പിള്ള സമരപ്പന്തലില്‍ പറഞ്ഞു. സര്‍ക്കാരും സി.പി.എമ്മുമാണ് സുപ്രിംകോടതിയില്‍ കനകദുര്‍ഗയുടെ വക്കീലിന് പണം നല്‍കിയതെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു.


ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നും നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള സമരം 48 ദിവസം പിന്നിട്ടു. പി.കെ കൃഷ്ണദാസാണ് ഇപ്പോള്‍ നിരാഹാരം കിടക്കുന്നത്. സമരം എങ്ങനെ അവസാനിപ്പിക്കുമെന്ന ആശങ്കയിലായിരുന്നു ബി.ജെ.പി നേതൃത്വം. സമരം ഏറ്റെടുക്കാന്‍ നേതാക്കള്‍ തയാറാവാത്തതും സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാത്തതും ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു. പന്തലില്‍ അണികളുടെ എണ്ണം ദിനംപ്രതി കുറയുന്നത് പരിഗണിച്ച് അയ്യപ്പ ഭക്ത സംഗമം നടക്കുന്ന ഇന്നുതന്നെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago