HOME
DETAILS
MAL
സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷം; ഇല്ലെന്ന് മുഖ്യമന്ത്രി
backup
March 02 2017 | 04:03 AM
തിരുവനന്തപുരം: ഐ.എ.എസ്- ഐ.പി.എസ് തര്‍ക്കത്തിനിടെ സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാവുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. എന്നാല്‍ സംസ്ഥാനത്ത് ഭരണ സ്തംഭനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. ഐ.എ.എസ്- ഐ.പി.എസുകാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങല്‍ സര്‍ക്കാര്‍ നയം മൂലം മാറിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ മുന്നിലുള്ള 11000 ഫയലുകളില്‍ ഇനി 200 എണ്ണത്തില്‍ മാത്രമേ തീരുമാനമെടുക്കാനുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."