HOME
DETAILS

സംസ്ഥാനത്ത് 60 ശതമാനത്തോളം മരണം ജീവിതശൈലീ രോഗങ്ങള്‍ കാരണം 

  
backup
February 15 2020 | 03:02 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-60-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b3
 
 
 
 
 
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം:  സംസ്ഥാനത്ത് 60 ശതമാനത്തോളം മരണങ്ങളിലും വില്ലനാകുന്നത് ജീവിത ശൈലീരോഗങ്ങള്‍. ലോകാരോഗ്യ സംഘടനയുടേതാണ്  ഈ കണ്ടെത്തല്‍.  ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ് റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ 60 ശതമാനത്തോളം മരണങ്ങളുടെ കാരണവും ജീവിതശൈലിയാണെന്നാണ് വെളിപ്പെടുത്തല്‍. 
ഈ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ജീവിത ശൈലീ രോഗങ്ങളുടെ മരണനിരക്കും രോഗാതുരതയും സാംക്രമിക രോഗങ്ങളും മാതൃശിശു രോഗങ്ങളും മൂലമുണ്ടാകുന്നവയേക്കാള്‍  കൂടുതലാണ്. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ്, ലഹരിയോടുള്ള ആസക്തി, ഉയര്‍ന്ന മാനസിക പിരിമുറുക്കം തുടങ്ങിയവയാണ് പ്രമേഹം, രക്താതിസമ്മര്‍ദം, പൊണ്ണത്തടി, ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം, കാന്‍സര്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. 
കേരളത്തില്‍ 9.1 ലക്ഷം പുതിയ പ്രമേഹരോഗികളും 11.2 ലക്ഷം പുതിയ രക്താദിസമ്മര്‍ദ രോഗികളുമുണ്ടെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികളിലും പി.എച്ച്.സികളിലും സി.എച്ച്.സികളിലും നടത്തിയ പരിശോധനകളില്‍ നിന്നാണ് രോഗികളുടെ വിവരങ്ങള്‍ ലഭ്യമായത്. ജീവിത ശൈലിയില്‍ വന്ന കാതലായ മാറ്റത്തിനുസരിച്ച് ജീവിത ശൈലീ രോഗങ്ങളും സംസ്ഥാനത്ത് വര്‍ധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. 
സംസ്ഥാനത്തെ എല്ലാ ജനങ്ങളുടെയും ജീവിതശൈലീ രോഗ നിര്‍ണയം നടത്തി പ്രാദേശിക രജിസ്റ്റര്‍ തയാറാക്കുന്നതിനായി 2018-19ല്‍ തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍, വയനാട് ജില്ലകളില്‍ ആരംഭിച്ച രജിസ്റ്റര്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

പ്രിയ അര്‍ജുന് വിട; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്; സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago