ഗര്‍ഭിണിയായ ഭാര്യയെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: ഗര്‍ഭിണിയായ ഭാര്യയെ അതി ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കല്ലെറിഞ്ഞും കാര്‍ ശരീരത്തിലൂടെ കയറ്റിയും ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സഊദി പൗരനെയാണ് കിഴക്കന്‍ പ്രദേശമായ ഹഫര്‍ അല്‍ ബാത്വിനില്‍ വെച്ച് വധശിക്ഷ നടപ്പാക്കിയത്.
ഭാര്യ റസ്മിയ ബിന്ത് മുഹാരിബ് ബിന്‍ ഗുഷൈം അല്‍ ജുമൈലിയെ ഗര്‍ഭിണിയായിരിക്കെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ മുഅജബ് ബിന്‍ സ്വല്ഫീഖ് ബിന്‍ ഇയാദ് അല്‍ ജുമൈലിയുടെ വധശിക്ഷ നടപ്പാക്കിയത്.
ഭാര്യയെ തന്ത്ര പൂര്‍വ്വം വിജനമായ മരുഭൂമിയിലേക്ക് കൂട്ടി കൊണ്ട് പോയ പ്രതി ഇവരെ കല്ലെറിഞ്ഞ് വീഴ്ത്തി പിന്നീട് കാറിടിപ്പിച്ചും ശരീരത്തിലൂടെ കയറ്റിയും കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതിക്ക് കീഴ്കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതിയും സുപ്രിംകോടതിയും ശരി വെക്കുകയും വധശിക്ഷ നടപ്പാക്കുന്നതിന് രാജാവ് അനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് തല വെട്ടിയുള്ള പരസ്യ വധശിക്ഷ നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."