HOME
DETAILS
MAL
വിജിലന്‍സ് ഡയരക്ടര്‍ തൊഴുത്തില്‍ കെട്ടിയ പശുവെന്ന് പ്രതിപക്ഷം
backup
March 02 2017 | 05:03 AM
തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവെന്ന് പ്രതിപക്ഷം. കോടതി വിധിയെ ചോദ്യം ചെയ്ത് വിജിലന്‍സ് ആസ്ഥാനത്ത് നോട്ടിസ് പതിച്ച ഡയരക്ടറെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആക്ഷേപിച്ചു.
എന്നാല്‍ വിജിലന്‍സിനെ താന്‍ നിയന്ത്രിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്കി. സ്വതന്ത്രമായ പ്രവര്‍ത്തിക്കാനുള്ള അനുമതി വിജിലന്‍സിന് നല്‍കിയിട്ടുണ്ട്. വിജിലന്‍സ് ആസ്ഥാനത്ത് നോട്ടിസ് പതിച്ചത് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, നല്ല ഉദ്യോഗസ്ഥരെ ഇതുവരെ സര്‍ക്കാര്‍ സംരക്ഷിച്ചിട്ടുണ്ടെന്നും ഇനിയും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."