HOME
DETAILS
MAL
ആദിവാസി വിധവയുടെ ഭൂമി കൈയേറുന്നതായി പരാതി
backup
June 14 2016 | 23:06 PM
മലപ്പുറം: ഊര്‍ങ്ങാട്ടിരി ഓടക്കയം ആദിവാസി കോളനിയില്‍ വിധവയുടെ ഭൂമി കൈയേറാന്‍ ശ്രമം നടക്കുന്നതായി പരാതി. നിത്യരോഗിയുമായ ലീല മുപ്പാലിയാണ് ഇത് സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനു പരാതി നല്‍കിയത്. തന്റെ പേരിലുളള രണ്ടേക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ അയല്‍വാസികളായ ചിലര്‍ വര്‍ഷങ്ങളായി ശ്രമം നടത്തുന്നുവെന്നു പൊലിസ് സൂപ്രണ്ടിന് നല്കിയ പരാതിയില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവര്‍ക്ക് സര്‍ക്കാര്‍ അനുദിച്ച വനഭൂമിയിലാണു ലീലയും കുടുംബവും താമസിക്കുന്നത്. നാല് പെണ്‍കുട്ടികളാണ് ഇവര്‍ക്ക് . ഇവരുടെ പറമ്പിനു പിറകില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയിലേക്ക് റോഡ് നിര്മിക്കുന്നതിനായാണു ഭൂമി കൈയേറാന്‍ ശ്രമിക്കുന്നതെന്നും ഇവരില്‍ നിന്നു തനിക്കു വധ ഭീഷണിയുള്ളതായും ലീല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."