HOME
DETAILS

നിര്‍മാണ മേഖലയിലെ പ്രതിസന്ധി: ക്വാറി-ക്രഷര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ഗവ. കരാറുകാര്‍ ഇടയുന്നു

  
backup
March 02 2017 | 06:03 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-2

കല്‍പ്പറ്റ: കല്ല്, മണല്‍ ക്ഷാമം മൂലം നിര്‍മാണമേഖല പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ ക്വാറി-ക്രഷര്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി, സംയുക്ത തൊഴിലാളി യൂണിയന്‍ എന്നിവയുമായി ഗവ. കരാറുകാര്‍ ഇടയുന്നു. ജില്ലയില്‍ റവന്യൂ ഭൂമിയിലടക്കം അടഞ്ഞുകിടക്കുന്ന ക്വാറികളും ക്രഷറുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനു സാഹചര്യം ഒരുക്കണമെന്ന ആവശ്യവുമായി കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും സംയുക്ത തൊഴിലാളി യൂണിയനും നടത്തിവരുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്ന ഗവ. കരാറുകാര്‍ കളം മാറ്റിച്ചവിട്ടി.ഇതര ജില്ലകളില്‍നിന്നു കൊണ്ടുവരുന്ന കല്ലും മണലും വയനാട് അതിര്‍ത്തികളില്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും സംയുക്ത തൊഴിലാളി യൂണിയനുകളും തടയുന്നതാണ് കരാറുകാരുടെ നിലപാടുമാറ്റത്തിനു പിന്നില്‍.

സാമ്പത്തികവര്‍ഷം അവസാനിക്കാനിരിക്കെ ക്വാറി-ക്രഷര്‍ ഉടമകളും തൊഴിലാളികളും നടത്തുന്ന സമരം ജില്ലയെ വികസനരംഗത്ത് തളര്‍ത്തുമെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എം. കുര്യാക്കോസ്, സെക്രട്ടറി പി.കെ. അയ്യൂബ്, പി.സി. തങ്കച്ചന്‍, അജി ഏബ്രഹാം എന്നിവര്‍ പറഞ്ഞു.

ഇതര ജില്ലകളില്‍നിന്നു നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരുന്നത് തടയുന്നതിനെ നാളെ മുതല്‍ ചെറുക്കുമെന്നും ലോഡുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനു പൊലിസ് സംരക്ഷണം തേടുമെന്നും അവര്‍ വ്യക്തമാക്കി. ക്വാറി ഉടമകളുടെ സമരം വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

സുപ്രിംകോടതി വിധിക്കെതിരെയാണ് സമരം. ജില്ലയിലെ നാല് വന്‍കിട ക്രഷറുകള്‍ക്ക് 2020 വരെ പ്രവര്‍ത്തിക്കുന്നതിനുള്ള എല്ലാ അനുമതിയും ഉണ്ട്. ജില്ലയിലെ ചെറുകിട ക്വാറികള്‍ ഭരണതലത്തിലടക്കം സ്വാധീനമുള്ള ചിലര്‍ കയ്യടക്കിവച്ചിരിക്കയാണ്. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനും ക്വാറികള്‍ കുറച്ചുദിവസം പ്രവര്‍ത്തിപ്പിക്കുന്നതിനു ഭരണകൂടത്തിന്റെ മൗനാനുവാദം നേടാനുമാണ് ഇക്കൂട്ടരുടെ ശ്രമം.

മുന്‍പ് ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വാക്കാല്‍ അനുമതിയുടെ മറവില്‍ വന്‍തോതില്‍ ഖനനം നടത്തുകയും കല്ല് സമീപങ്ങളിലെ വന്‍കിട ക്രഷറുകളിലേക്ക് മാറ്റുകയുമാണ് ചെയ്തത്. ജില്ലയില്‍ രണ്ട് വര്‍ഷത്തെ ആവശ്യത്തിനുള്ള കല്ലും മണലും വന്‍കിട ക്രഷറുകളില്‍ സ്റ്റോക്കുണ്ട്. പരിശോധന നടത്തിയാല്‍ ഇക്കാര്യം ബോധ്യമാകും. ക്രഷര്‍ നടത്തിപ്പുകാര്‍ കരിങ്കല്‍ ഉത്പന്നങ്ങളുടെ വില അന്യായമായി വര്‍ധിപ്പിക്കുകയാണ്.

13 രൂപയാണ് ഒരടി എം സാന്‍ഡിനു ഉത്പാദനച്ചെലവ്. ക്രഷറുകളില്‍ ഇത് വില്‍ക്കുന്നത് 70 രൂപയ്ക്കാണ്. ഒമ്പത് രൂപ ഉത്പാദനച്ചെലവുള്ള ഒരടി മെറ്റലിനു 45 രൂപയാണ് ഈടാക്കുന്നത്. ഇതര ജില്ലകളിലെ ഉത്പാദനകേന്ദ്രങ്ങളില്‍ ഒരടി എം സാന്‍ഡിനു 30ഉം മെറ്റലിനു 18ഉം രൂപയാണ് വില. ജില്ലയില്‍ വെട്ടുകല്ല് ഉത്പാദനമില്ല. എന്നിട്ടും ഇതര ജില്ലകളില്‍നിന്നു വെട്ടുകല്ല് കൊണ്ടുവരുന്നതും സമരക്കാര്‍ തടയുകയാണ്. ഇതിനെല്ലാം എതിരെ ജനങ്ങള്‍ രംഗത്തുവരണം.

ചെറുകിട, ഇടത്തരം ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി ബാധകമാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചിരിക്കയാണ്. രാജ്യമാകെ ബാധകമാണ് കോടതി ഉത്തരവ്. ഇത് മറികടന്ന് ഖനനത്തിനു അനുമതി നല്‍കാന്‍ സംസ്ഥാന-ജില്ലാ ഭരണാധികാരികള്‍ക്ക് കഴിയില്ല എന്നിരിക്കെ ക്വാറിക്രഷര്‍ ഉടമകളും തൊഴിലാളികളും നടത്തുന്ന സമരം അപ്രസക്തമാണ്. ആവശ്യമായ അനുമതി നേടിയെടുക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടത് -ഗവ. കരാരുകാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago