HOME
DETAILS
MAL
ടെന്നിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ 10 കോടി കെട്ടിവയ്ക്കണം!
backup
February 15 2020 | 03:02 AM
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ് എം.പിയും പി. ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരത്തിന് വിദേശത്തുപോകാന്‍ സുപ്രിം കോടതി അനുമതി. കാര്‍ത്തിയുടെ ഹരജിയില്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
ടെന്നിസ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് ഫ്രാന്‍സ്, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കാര്‍ത്തി കോടതിയെ സമീപിച്ചിരുന്നത്. ഇത് അംഗീകരിച്ച കോടതി, പത്തു കോടി രൂപ കെട്ടിവയ്ക്കണമെന്നും നിര്‍ദേശിച്ചു.
ആവശ്യം കഴിഞ്ഞാല്‍ ഇന്ത്യയിലേക്കു തിരിച്ചെത്തുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഇതോടൊപ്പം എഴുതിനല്‍കുകയും വേണം. ഇതിനു മുന്‍പും നിബന്ധനകള്‍ക്കു വിധേയമായി പലതവണ വിദേശത്തുപോകാന്‍ സുപ്രിം കോടതി കാര്‍ത്തി ചിദംബരത്തിന് അനുവാദം നല്‍കിയിരുന്നു.
2007ല്‍ പിതാവ് പി. ചിദംബരം ധനകാര്യ മന്ത്രിയായിരിക്കുമ്പോള്‍ ഐ.എന്‍.എക്‌സ് മീഡിയക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ നടപടികളില്‍ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ടാണ് കാര്‍ത്തി ചിദംബരത്തിനെതിരെയുള്ള കേസ്.
ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും സി.ബി.ഐയും അന്വേഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."