കോള പെപ്സി കമ്പനികള്‍ക്ക് താമിര ഭരണി പുഴയിലെ വെളളം ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: കൊക്കക്കോള, പെപ്സി കമ്പനികള്‍ക്ക് പുഴ വെള്ളമെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ശീതള പാനീയങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് തമിഴ്നാട്ടിലെ താമിരഭരണി നദിയില്‍ നിന്ന് കമ്പനികള്‍ക്ക് വെള്ളം ഉപയോഗിക്കാമെന്ന്് വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ നാലുമാസമായി കമ്പനി ഇവിടെ നിന്ന് വെള്ളം എടുക്കുന്നത് നിര്‍ത്തിയിരുന്നു.
ഡിഎ പ്രഭാകരന് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി. താമിര ഭരണി പുഴ തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളിലുള്ളവര്‍ കുടിവെള്ളത്തിനും മറ്റു ജലസേചന പദ്ധതികള്‍ക്കും വേണ്ടി ഉപയോഗിക്കുന്നതാണെന്നും കോള കമ്പനികള്‍ വന്‍ തോതില്‍ വെള്ളം ഊറ്റിയെടുക്കുന്നുണ്ടെന്നും കാണിച്ചായിരുന്നു പ്രഭാകരന് ഹരജി സമര്‍പ്പിച്ചത്. കമ്പനികള്‍ വെള്ളമൂറ്റുന്നത് പ്രദേശത്തെ കൃഷിയെ ബാധിക്കുമെന്നും പരാതിക്കാരന് വാദം ഉന്നയിച്ചിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
തങ്ങള്‍ അധികം വരുന്ന വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്നായിരുന്നു കമ്പനികളുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."