HOME
DETAILS
MAL
'ഡല്‍ഹി സ്പെഷല്‍' സത്യപ്രതിജ്ഞ നാളെ
backup
February 15 2020 | 03:02 AM
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടക്കം ക്ഷണിച്ചിട്ടുണ്ടെന്ന് എ.എ.പിയുടെ മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ് വ്യക്തമാക്കി.
ഡല്‍ഹി രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. എന്നാല്‍, പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി നാളെ പ്രധാനമന്ത്രി തന്റെ സ്വന്തം മണ്ഡലമായ വാരണാസിയിലാണ് ഉണ്ടാകുകയെന്നാണ് വിവരം.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ബി.ജെ.പിയുടെ എട്ട് എം.എല്‍.എമാരെയും ഡല്‍ഹിയില്‍നിന്നുള്ള ബി.ജെ.പിയുടെ ഏഴ് എം.പിമാരെയും ക്ഷണിച്ചിട്ടുണ്ട്. പരിപാടിയിലേക്കു മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാക്കളെയോ ക്ഷണിക്കുന്നില്ലെന്നും 'ഡല്‍ഹി സ്പെഷല്‍' ചടങ്ങായിരിക്കുമെന്നും അറിയിച്ച പാര്‍ട്ടി നേതാക്കള്‍, ചടങ്ങിലേക്ക് ഏതൊക്കെ പ്രതിപക്ഷ നേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. രാവിലെ പത്തിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എഴുപതില്‍ 62 സീറ്റുകള്‍ നേടിയായിരുന്നു ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എ.പി വിജയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."