മോളുടെ മധുരപ്രേമം കുറക്കാന്‍ അമ്മയുടെ 'യുദ്ധം'
കുഞ്ഞുമക്കള്‍ കുറുമ്പു കാട്ടുമ്പോള്‍ നമ്മള് പുറത്തെടുക്കുന്ന അടവാണ് ഒരു നുള്ളു പഞ്ചസാര. അല്ലെങ്കില്‍ ഒരു ചോക്ലേറ്റ് വാഗ്ദാനം. ഒടുവില്‍ അവര്‍ പഞ്ചാരക്കുഞ്ചുവായി മാറിയാലോ..പിന്നെ നാം ഓട്ടമാണ്..അവരുടെ ഈ ശീലമൊന്ന് മാറ്റിയെടുക്കാന്‍. മക്കളുമായി എത്ര യുദ്ധമാണ് നടത്തേണ്ടി വരിക..അതൊന്ന് മാറ്റിയെടുക്കാന്‍.
ഇതാ സ്വീഡനിലെ ഒരു അമ്മ. മകളുടെ മധുരപ്രേമം മാറ്റിയെടുക്കാനായി അന്ന ലാര്സണ് നടത്തിയ യുദ്ധം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ കുഞ്ഞുമോള്‍ മധുരത്തിന് എത്രത്തോളം അടിമയായെന്ന് മനസ്സിലാക്കിയ ശേഷമാണ് അവര്‍ അവളെ ഇതില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്. മധുരം നിയന്ത്രിക്കാനുള്ള ശ്രമം ആദ്യമാദ്യം അത്യന്തം പ്രയാസകരമായിരുന്നുവെന്ന് അന്ന ഓര്‍ക്കുന്നു. നിയന്ത്രിക്കാനാവാത്ത വിധം കുറുമ്പുകാട്ടിയിരുന്നു കുഞ്ഞുമോള്‍. എന്തു നല്കിയലും കഴിക്കില്ല. എന്നാല്‍ ഇപ്പോള്‍ അന്ന് അവള് വേണ്ടെന്നു പറഞ്ഞിരുന്നതെല്ലാം അവള്‍ക്കു പ്രിയപ്പെട്ടതായിരിക്കുന്നു. എപ്പോഴും അലസമായി നടന്നിരുന്ന അവളിപ്പോള്‍ ഉത്സാഹവതിയായിരിക്കുന്നു. നന്നായി ഉറങ്ങാനും കളിക്കാും തുടങ്ങി. വാശിയും കുറഞ്ഞു. അന്ന പറയുന്നു.
മധുരം തീര്‍ത്തും ഉപേക്ഷിക്കണമെന്നല്ല നിയന്ത്രിക്കണമെന്നാണ് പറയുന്നതെന്നും അന്ന ആവര്‍ത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."