HOME
DETAILS
MAL
ലാലിഗ: റയലിന് ജയം
backup
January 19 2019 | 19:01 PM
മാഡ്രിഡ്: ലാലിഗയില്‍ റയല്‍ മാഡ്രിഡിന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ സെവിയ്യയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. 78-ാം മിനുട്ടില്‍ ബ്രസീല്‍ താരം കാസാമിറോയും 92-ാം മിനുട്ടില്‍ ലൂക്കാ മോഡ്രിച്ചുമാണ് റയലിനായി ലക്ഷ്യം കണ്ടത്. ജയത്തോടെ 20 മത്സരത്തില്‍ നിന്ന് 36 പോയിന്റുമായി റയല്‍ മൂന്നാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തില്‍ ഗറ്റാഫെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് അലാവെസിനെ തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."