കുഴല്‍പണം വിതരണത്തിനെത്തിയ ഓമശേരി സ്വദേശി പിടിയില്‍
പാലക്കാട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വിതരണത്തിന് കൊണ്ട് വന്ന കുഴല്‍പണവുമായി കോഴിക്കോട് സ്വദേശിയെ പൗലിസ് പിടികൂടി. ഓമശേരി പൊത്തൂര്‍ വെള്ളാരം ചാലില്‍ മുനീറിനെയാണ്(42) പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലിസ് പിടികൂടിയത്. ഇയാളുടെ പക്കില്‍ നിന്നും 1, 05, 500 രൂപയും പൊലിസ് പിടിച്ചെടുത്തു. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് പണം മുനീറിനെ ഏല്‍പ്പിച്ചത്.
മൂനീര്‍ കമ്മീഷന് ഏജന്റാണ്, മാസം തോറും നിരവധി തവണ വിതരണത്തിനായി എത്താറുണ്ട്. ഇന്നലെ നാലു ലക്ഷത്തോളം രൂപ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്തു കഴിഞ്ഞിട്ടാണ് ടൗണിലെത്തിയത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ബന്ധുക്കള്‍ക്ക് വിതരണത്തിനാണ് പണം കൊണ്ട് വന്നത്. വന്‍ കുഴല്‍പണ ശൃംഖലയിലെ കണ്ണിയാണ് മുനീര്‍.
കള്ളപ്പണം വെളുപ്പിക്കാനാണ് കുഴല്‍പണ ഇടപാടുകള്‍ സംഘം നടത്തിവരുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റിന് കൈമാറും. ടൗണ്‍ നോര്‍ത്ത് സി. ഐ കെ.ആര് ബിജു, എസ്.ഐ ടി.സി മുരുകന്, പ്രൊബേഷനറി എസ്.ഐ കെ ശ്രീജിത്ത്, എസ്.ഐ പുരുഷോത്തമന് പിള്ള, എ.എസ്.ഐ ഷേണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."