'വാക്ക് വയന' ചെറുകഥാ ചര്‍ച്ച നടത്തി
ജിദ്ദ: മനസ്സിനെ പൊള്ളിക്കുകയും സ്വാസ്ഥ്യം കെടുത്തുകയും ചെയ്യുന്ന തീക്ഷ്ണ വികാരങ്ങളുടെ വിചാരപരമായ ആഖ്യാനങ്ങളാണ് ഷഹീറാ നസീറിന്റെ രചനകള്‍ എന്ന് അല്‍ ജനൂബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിദ്ദീഖ് അരീക്കോട് അഭിപ്രായപ്പെട്ടു.
സംസ്‌കൃതി ഖമീസ് മുഷൈത്ത് സംഘടിപ്പിച്ച 'വാക്ക് വയന' പരിപാടിയില്‍ ഷഹീറാ നസീര്‍ രചിച്ച ജാലക കാഴ്ചകള്‍ ചെറുകഥാ സമാഹാരത്തെ അടിസ്ഥാനമാക്കി നടന്ന പുസ്തക ചര്‍ച്ചയുടെ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ചെറുകയുടെ 125ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കെ.എം.സി.സി. സാംസ്‌കാരിക വിഭാഗമായ സംസ്‌കൃതി കഥാ ചര്‍ച്ച സംഘടിപ്പിച്ചത്.
കലാ സാഹിത്യ രംഗങ്ങളില്‍ പ്രവാസ രംഗത്ത് നിന്നുള്ള പ്രതിഭകള്‍ക്കായി സഊദി കെ.എം.സി.സി യുടെ വിവിധ ഘടകങ്ങള്‍ ഒട്ടേറെ പ്രോത്സാഹന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്് ബഷീര്‍ മൂന്നിയൂര്‍ പറഞ്ഞു. ഉസ്മാന്‍ കളിയമണ്ണില്‍ ആമുഖ പ്രഭാഷണം നടത്തി.
സുബി റഹീം, മഅസൂം ഫറോക്ക്, ജമാല്‍ കടവ്, ഷൈനി മോഹന്‍, ആരിഫ നജീബ്, സിജു ഭാസ്‌കര്‍, ഹിബ ഹബീബ് എന്നിവര്‍ പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്തു. റോഷ്‌ന ആസാദ്, നസ്‌റീന്‍ നസീര്‍ എന്നിവര്‍ ഗസല്‍ ആലപിച്ചു. മുഹ്‌സിന ഇസ്മയില്‍ ആയിരുന്നു പരിപാടിയുടെ അവതാരക. ബിച്ചു കോഴിക്കോട്, ജലീല്‍ കാവനൂര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.
പ്രവാസാനുഭവങ്ങളുടെയും കാല്‍പനികതകയുടെയുടെയും മിശ്രണങ്ങളാണ് ജാലക കാഴ്ചകളിലെ മിക്ക കഥകളുമെന്ന് ഷഹീറാ നസീര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഒപ്പം നടക്കുന്നവരുടെ വ്യഥകളും കിനാവുകളും തന്നെയായിരുന്നു എന്നത്തെയും കഥാപരിസരങ്ങള്‍. സംസ്‌കൃതി സമ്മാനിച്ച വാക്കും വായനയും ഹൃദ്യവും അതേ സമയം രചനാ രംഗത്ത് കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നതാണെന്നും ഷഹീറ പറഞ്ഞു. വിമന്‍സ് കെ.എം.സി.സി പ്രസിഡന്റ് സബിത മഹബൂബ് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി മൊയ്തീന്‍ കട്ടുപ്പാറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."