സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വരും മുന്‍പേ പി.ടി തോമസിന് എങ്ങനെ കിട്ടി എന്ന് കടകംപള്ളി, അഴിമതിയാണ് പ്രശ്നം, അതിനാണ് മറുപടിവേണ്ടതെന്ന് പി.ടി തോമസ്
കൊച്ചി: സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വരും മുന്‍പേ പി.ടി തോമസ് എം.എല്‍.എ അഴിമതി ആരോപണം നിയമസഭയില്‍ ഉന്നയിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പിറ്റേന്ന് പുറത്തുവന്ന സി.എ.ജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എങ്ങനെയാണ് പി.ടി തോമസിനു ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. അതേ വിവരങ്ങള്‍ അടുത്ത ദിവസം വന്ന സി.എ.ജി റിപ്പോര്‍ട്ടിലും അതേപടി വന്നത് സംശയത്തിന് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൂഢാലോചനയാണ്. ഏതോ കേന്ദ്രത്തില്‍ ഗൂഢാലോചന നടന്നു എന്ന് സര്‍ക്കാര്‍ ന്യായമായും സംശയിക്കുന്നു. ഒരു പ്രത്യേക കാലയളവിലെ കാര്യങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതും സംശയത്തിന് ഇടയാക്കുന്നുണ്ട്, ഒരു ഡി.ജി.പിയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും യു.ഡി.എഫ് കാലത്ത് നടന്ന അഴിമതിയെ കുറിച്ച് പരാമര്‍ശിക്കാത്തതും ഗൂഢാലോചനയുടെ തെളിവാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഉരുണ്ടു കളിക്കുകയാണെന്നും കടകംപള്ളിയുടെ വ്യഗ്രത മനസിലാകുമെന്നും പി.ടി തോമസ് പ്രതികരിച്ചു. ഇവിടെ അഴിമതിയാണ് പ്രശ്നം. ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടെന്നും പി.ടി തോമസ് പറഞ്ഞു.
സി.എ.ജി കണ്ടെത്തല്‍ രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലുറച്ചിരിക്കുകയാണ് സി.പി.എം. ഇതിലുള്ളതെല്ലാം യുഡിഎഫ് കാലത്തെ വീഴ്ചയെന്ന് ഉയര്‍ത്തിക്കാട്ടി വിവാദം ചെറുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത്തരത്തില്‍ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."