സ്ഥാപനങ്ങളുടെ സുരക്ഷ ഇനി പൊലിസ് കൈകളില്‍
കെല്‍ട്രോണിന്റെ
സഹകരണത്തോടെയാണ് പദ്ധതി
തിരുവനന്തപുരം: സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ സംവിധാനവുമായി സംസ്ഥാന പൊലിസ് സേന. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, എ.ടി.എം, ട്രഷറി, സഹകരണ ബാങ്കുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍, താമസസ്ഥലങ്ങള്‍ എന്നിവയ്ക്ക് 24 മണിക്കൂര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം(സി.ഐ.എം.എസ്) എന്ന സംവിധാനത്തിന് സംസ്ഥാന പൊലിസ് രൂപം നല്‍കി.
കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലോകോത്തര സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ഇതിനായി തിരുവനന്തപുരത്ത് പൊലിസ് ആസ്ഥാനത്ത് കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു. ഇവിടെനിന്ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും പൊലിസ് കണ്‍ട്രോള്‍ റൂമുകളുമായും പൊലിസ് സ്റ്റേഷനുകളുമായും ബന്ധപ്പെടാന്‍ സൗകര്യമുണ്ടായിരിക്കും.
ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ മോഷണശ്രമം പോലെയുള്ള സംഭവങ്ങളുണ്ടായാല്‍ മൂന്ന് സെക്കന്‍ഡിനുള്ളില്‍ അതിന്റെ വിഡിയോദൃശ്യം തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. സ്ഥാപനത്തിന്റെ ലോക്കേഷന്‍ വിവരങ്ങളും ഇതോടൊപ്പം ലഭിക്കും.
തുടര്‍ന്ന് കണ്‍ട്രോള്‍ റൂമിലെ പരിശോധനക്കുശേഷം ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനിലേക്കും രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്കും വിവരം അറിയിക്കും. ഇതനുസരിച്ചായിരിക്കും പെലിസ് നടപടി സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."