HOME
DETAILS
MAL
കഴിഞ്ഞ മാസം ബഹ്റൈനില്‍ പിടിയിലായത് 129 അനധികൃത തൊഴിലാളികള്‍
backup
March 02 2017 | 17:03 PM
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ മാസം 129 അനധികൃത തൊഴിലാളികളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ബഹ്റൈന്‍ നാഷണാലിറ്റി, പാസ്സ്പോര്‍ട്സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്.എ) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം എന്‍.പി.ആര്.എ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും, വര്‍ക്സ് ആന്‍ഡ് മുനിസിപ്പാലിറ്റി അഫയേഴ്സ് മന്ത്രാലയവും, പോലീസ് അധികൃതരും സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്.
രാജ്യത്തെ ജനങ്ങളുടെ പിന്തുണയും അനധികൃത തൊഴിലാളികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനത്തിന് സഹായകമായതായി അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."