സംഭരിച്ച നെല്ലിന്റെ വില മുഴുവന്‍ നല്‍കണം; ദേശീയ കര്‍ഷക സമാജം
പാലക്കാട്: കഴിഞ്ഞ സീസണില്‍ സപ്ലൈകോ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില മുഴുവനും നല്‍കുവാന്‍ കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തയ്യാറാവണമെന്ന് ദേശീയ കര്‍ഷക സമാജം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. മാര്‍ച്ച് 26 വരെ നെല്ല് നല്‍കിയ കര്‍ഷകര്‍ക്ക് മാത്രമെ മുഴുവന്‍ വിലയും ലഭിച്ചിട്ടുള്ളൂ. എന്നാല്‍ ഏപ്രില്‍ 30 വരെ നെല്ല് നല്‍കിയവര്‍ക്ക് കേന്ദ്രത്തിന്റെ വിലയായ 14.10.ക. മാത്രമാണ് ലഭിച്ചത്.
ഈ കാലയളവില്‍ സംസ്ഥാന ഗവണ്‍മെന്റ് നല്‍കേണ്ടിയിരുന്ന സബ്‌സിഡി കിലോഗ്രാമിന് 7.40.ക. ഇതുവരേയും നല്‍കിയിട്ടില്ല. അതിനുംപുറമെ മെയ്യ് 30 വരെ നെല്ല് നല്‍കിയവര്‍ക്ക് കേന്ദ്രത്തിന്റേയോ, സംസ്ഥാനത്തിന്റേയോ വില ഒട്ടും തന്നെ ലഭിക്കുകയുമുണ്ടായിട്ടില്ല. പാലക്കാട് ജില്ലയില്‍ മാത്രം നെല്ല് നല്‍കിയ കര്‍ഷകര്‍ക്ക് 28 കോടി രൂപ ഇനിയും ലഭിക്കാനുണ്ട്. ഇപ്പോള്‍ ഒന്നാം വിളയ്ക്ക് വേണ്ട പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു.
് കുട്ടികളുടെ വിദ്യാഭ്യാസ ചിലവിനും ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും പണം കൂടിയേ തീരു. എത്രയും പെട്ടെന്ന് സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് നല്‍കുവാനുള്ള പണം മുഴുവന്‍ കൊടുത്ത് തീര്‍ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഏതാനും ദിവസം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ സംഭരണവില ക്വിന്റലിന് 60 രൂപ വര്‍ദ്ധിപ്പിക്കുകയുണ്ടായി. മുന്‍ കാലങ്ങളെ അപേക്ഷിച്ച് നെല്ലിന്റെ ഉല്‍പാദനചിലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ നെല്ലിന്റെ സംഭരണവില കിലോ ഗ്രാമിന് 30 രൂപയായി ഉയര്‍ത്തുവാന്‍ കേരളസര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.വിജയ രാഘവന്‍ അദ്ധ്യക്ഷതയും ജില്ലാ ജനറല്‍ സെക്രട്ടറി മുതലാംതോട് മണി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.അര്‍ജ്ജുനന്‍ മാസ്്റ്റര്‍, എ.എന്‍.ജയരാജന്‍, കെ.എ.രാമകൃഷ്ണന്‍, കെ.ചന്ദ്രിക, എ.ബി.അരവിന്ദാക്ഷന്‍, ദേവന്‍ ചെറാപ്പൊറ്റ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."