HOME
DETAILS
MAL
ശബരിമല: ഏത് ചര്‍ച്ചക്കും തയ്യാറെന്ന് പന്തളം രാജകുടുംബം
backup
January 20 2019 | 03:01 AM
പത്തനംതിട്ട: ശബരിമല വിഷയത്തിലും ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് പന്തളം കുടുംബം പ്രതിനിധി ശശികുമാര വര്‍മ്മ. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണം. അതിനായി ഏത് ചര്‍ച്ചക്കും തയാറാണ്. ഈ മണ്ഡലകാലത്തുണ്ടായ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിന് ശേഷം ശബരിമല നടയടച്ചതിന് പിന്നാലെയാണ് പന്തളം കുടുംബം പ്രതിനിധിയുടെ പ്രതികരണം.
വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന സമരം ഇന്ന് അവസാനിപ്പിക്കുകയാണ്. തങ്ങളുടെ സമരം പൂര്‍ണ്ണവിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള ഇന്നലെ പറഞ്ഞിരുന്നു.
ഇന്ന് പുത്തരികണ്ടത്ത് നടക്കുന്ന അയ്യപ്പസംഗമത്തോടെ സമരം അവസാനിപ്പിക്കാനാണ് തീരുമാനം. 48 ാം ദിവസം നടക്കുന്ന സമരത്തില്‍ പി.കെ.കൃഷ്ണദാസാണ് ഇപ്പോള്‍ നിരാഹാരം കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."