നിപാ: താല്‍ക്കാലിക ജോലി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു
ചേവായൂര്‍: പകുതി പേര്‍ക്ക് താല്‍ക്കാലിക നിയമനം ഉറപ്പ് നല്‍കിയപ്പോള്‍,സ്ഥിര നിയമനം ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്ത നിപാ തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചു. ഒപ്പം സമരം ചെയ്ത പകുതിയോളം പേരുടെ കാര്യത്തില്‍ തീരുമാനമാകാതെ സമരം അവസാനിപ്പിച്ചതില്‍ തൊഴിലാളികള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടു.ഭരണ കക്ഷി രാഷ്ട്രീയക്കാരുടെ ഇടപെടല്‍ മൂലമാണ് പകുതിപേര്‍ക്ക് താല്‍ക്കാലിക നിയമനമെന്ന ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രിന്‍സിപ്പല്‍ എത്തിയതെന്നാണ് ഒരു വിഭാഗം തൊഴിലാളികള്‍ ആരോപിക്കുന്നത്. നിപാ കാലത്ത് സേവനം ചെയ്ത തൊഴിലാളികള്‍ക്ക് സ്ഥിര നിയമനം നല്‍കുമെന്ന ആരോഗ്യ മന്ത്രിയുടെ ഉറപ്പ് ലംഘിച്ചുകൊണ്ട് മുന്നറിയിപ്പില്ലാതെ 45തൊഴിലാളികളെ പിരിച്ചു വിട്ടതോടെയാണ് സ്ഥിര നിയമനം ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്.14ദിവസത്തെ സത്യാഗ്രഹ സമരത്തിന് ശേഷം കഴിഞ്ഞ 16നാണ് നിരാഹാര സമരം തുടങ്ങിയത്. മെയ് 22മുതല്‍ 31വരെ ജോലിചെയ്ത 23പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കാമെന്ന് മൂന്ന് ദിവസം മുമ്പ്തന്നെ പ്രിന്‍സിപ്പല്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ നിപ്പാകാലത്ത് സേവനം ചെയ്ത സമരത്തിലുള്ള 42പേര്‍ക്കും സ്ഥിര നിയമനം ലഭിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാര സമരം തുടരുമെന്നായിരുന്നു സമര സമിതിയുടെ തീരുമാനം.സി.പി.എം നേതാക്കള്‍ സമര സമിതിയുമായി കൂടിക്കാഴ്ച്ച നടത്തിയതോടെ കഴിഞ്ഞ ദിവസം പൊടുന്നനെ തീരുമാനം മാറുകയും സമരം പിന്‍ വലിക്കുകയുമായിരുന്നത്രെ.മെയ് 31വരെ നിപ്പാ പ്രതിരോധത്തില്‍ ഉണ്ടായിരുന്നതില്‍ ഏറിയ പങ്കും ഭരണ കക്ഷിയുടെ ആളുകളായത് കൊണ്ടാണ് 31ന്‌ശേഷം ജോലിചെയ്തവരെ അംഗീകരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതെന്ന് ഒരു വിഭാഗം സമരക്കാര്‍ പറയുന്നു.
ആശുപത്രിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതും രോഗികളെ കൂട്ടത്തോടെ ഡിസ്ചാര്‍ജ് ചെയ്ത് വാര്‍ഡുകള്‍ അടച്ചു പൂട്ടിയതും മെയ് 31ന് ശേഷമായിരുന്നു.ആ ദിവസങ്ങളില്‍ ഞങ്ങള്‍ വാര്‍ഡില്‍ ജോലിചെയ്യുകയായിരുന്നു.നിപാ ബാധിച്ച് ഐസ്വലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥി അജന്യയെ ഡിസ്ചാര്‍ജ് ചെയ്തത് ജൂണ്‍ 10നായിരുന്നു.പ ിന്നെ എങ്ങനെയാണ് മെയ് മാസത്തിന് ശേഷമുള്ളവരെ അംഗീകരിക്കാതിരിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു. സ്ഥിര നിയമനത്തിന് സമരം ചെയ്തവര്‍, പകുതി പേര്‍ക്ക് താല്‍കാലിക നിയമനംലഭിച്ചപ്പോള്‍ കൂട്ടത്തിലുള്ളവരെ മറന്നുപോയെന്ന് ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."