HOME
DETAILS

പോരാട്ടങ്ങള്‍ വെടിയുണ്ട കൊണ്ട്  തകര്‍ക്കാനാകില്ല

  
backup
February 16 2020 | 00:02 AM

protest-march-2020
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
അള്‍ജീരിയന്‍ എഴുത്തുകാരനായ ഇസ്മയില്‍ കദേരയുടെ വിഖ്യാത രചനയാണ് പാലസ് ഓഫ് ഡ്രീംസ്. സ്വപ്നത്തെ പോലും ഭയപ്പെടുകയും സ്വപ്നാടകരെ വേട്ടയാടുകയും ചെയ്യുന്ന ഭരണകൂട ചെയ്തികളാണ് നോവലിന്റെ ഇതിവൃത്തം. രാജ്യത്തെ ജനങ്ങള്‍ കാണുന്ന സ്വപ്നങ്ങള്‍ കൊട്ടാരത്തില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് ഫയലില്‍ സൂക്ഷിക്കും. ശേഷം ഓരോന്നും സ്വപ്നവിശകലന വിദഗ്ധര്‍ വിലയിരുത്തും. രാജ്യത്തിനെതിരേ, ഭരണകൂടത്തിനെതിരേ, ഭരണാധികാരികള്‍ക്കെതിരേ പ്രജകളാരെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍ പിടിക്കപ്പെടും. കനത്ത ശിക്ഷകള്‍ വിധിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള ഇലയനക്കത്തെ പോലും മേല്‍പറത്ത തരത്തില്‍ ഇന്ത്യന്‍ ഭരണകൂടം ഭയപ്പെടുകയാണ്. ഭരണകൂടത്തിന്റെ അധികാരമുഷ്ടിയില്‍ പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തി നിര്‍ത്തുന്ന വാര്‍ത്തകളാണ് ഇന്നു കാണുന്നതും കേള്‍ക്കുന്നതുമെല്ലാം.
 
പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നീ സര്‍പ്പസന്തതികള്‍ക്കെതിരായി വൃദ്ധരും പിഞ്ചുകുഞ്ഞുങ്ങളും അടക്കമുള്ള സ്ത്രീകള്‍ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ തുടങ്ങിവച്ച സമരമാണ് രാപകല്‍ വ്യത്യാസമില്ലാതെ എട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടുള്ളത്. 'ഇപ്പോള്‍ നിങ്ങള്‍ ഉണരണം. അല്ലങ്കില്‍ ഫാസിസം നിങ്ങളെ ഡിറ്റന്‍ഷന്‍ ക്യാംപില്‍ വച്ച് തട്ടിയുണര്‍ത്തു'മെന്ന് 90 വയസുകാരി അസ്മ ഖതൂനും 80കാരി ബല്‍ക്കീസും 75കാരി സര്‍വ്വരിയും ഉറക്കെ പ്രഖ്യാപിച്ചപ്പോള്‍ ജനകോടികളാണ് ഇവരുടെ ആഹ്വാനം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത്. ദേശീയപതാക പാറിച്ചും ദേശീയഗാനമാലപിച്ചും ഭരണഘടന ഉയര്‍ത്തിക്കാട്ടിയും ഓരോ ദിവസവും ആയിരങ്ങളാണ് ഡല്‍ഹിയിലെ ഷഹീന്‍ബാഗിലിലെ സമരപ്പന്തലില്‍ എത്തിച്ചേരുന്നത്. പിറന്ന മണ്ണില്‍ ജീവിക്കാനും മരിക്കാനും വേണ്ടി പോരാട്ടം നടത്തുന്നവര്‍ ഒറ്റുകാരാണെന്നും അവരെ വെടിവച്ചു കൊല്ലണമെന്നുമാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അണികളോട്  ആഹ്വാനം ചെയ്തത്. അധികം വൈകിയില്ല, ശരവേഗത്തില്‍ തോക്കേന്തി വെടിയുതിര്‍ക്കാന്‍ ഓടിയെത്തിയത് കപില്‍ ഗുജ്ജാറെന്ന സംഘ്പരിവാറുകാരനായിരുന്നു. ബുര്‍ഖയണിഞ്ഞ് സമരപ്പന്തലിലെത്തി നുഴഞ്ഞുകയറിയപ്പോള്‍ കൈയോടെ പിടികൂടപ്പെട്ടത് ബി.ജെ.പിയുടെ യൂടൂബറെ ആയിരുന്നു. 
 
ഡല്‍ഹി മാതൃകയില്‍ രാജ്യത്താകമാനം ഉയര്‍ന്നുവരുന്ന ഷഹീന്‍ബാഗുകള്‍ പോലും തല്ലിക്കെടുത്താനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. യു.പിയിലെ അസംഗഢ് ജില്ലയില്‍ ബിലാരിയഗഞ്ച് നഗരത്തില്‍ ഷഹീന്‍ബാഗ് മാതൃകയില്‍ സമരത്തിനെത്തിയ സ്ത്രീകളെയും കുട്ടികളെയും പൊലിസ് തല്ലിച്ചതച്ചു. സമരത്തിനായി മൈതാനം ഉപയോഗിക്കാതിരിക്കാന്‍ വെള്ളം ചീറ്റി ചെളിയാക്കാനും യോഗി ആദിത്യനാഥിന്റെ പൊലിസ് സേന മടികാട്ടിയില്ല. 
 
ബംഗളൂരുവിലെ ബീദാറില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി നാടകമവതരിപ്പിച്ചതിന്റെ പേരില്‍ നാലാം ക്ലാസിലെ വിദ്യാര്‍ഥികളെ നിരന്തരം ചോദ്യം ചെയ്യുകയും അഭിനയിച്ച വിദ്യാര്‍ഥിനിയുടെ മാതാവിനെയും സ്‌കൂളിലെ പ്രധാനാധ്യാപികയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്‌കൂളിന്റെ പേരില്‍ ഷാഹിന്‍ കണ്ടയുടനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. എന്നാല്‍ ആര്‍.എസ്.എസുകാരന്‍ നടത്തുന്ന ഇതേ ബംഗളൂരുവിലെ മറ്റൊരു സ്‌കൂളില്‍ ബാബരി മസ്ജിദ് തകര്‍ത്തത് വിദ്യാര്‍ഥികള്‍ പുനരാവിഷ്‌കരിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് കേസെടുത്തെങ്കിലും ഇതുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.
 
ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷമായ ഭാഷയിലാണ് ചലച്ചിത്ര ലോകത്തുനിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. ഇന്ത്യയില്‍ പശുക്കള്‍ക്ക് വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതായി തോന്നുന്നുവെന്നായിരുന്നു ട്വിങ്കിള്‍ ഖന്നയുടെ വിമര്‍ശനം. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ എത്ര ധീരരാണ്. തനിക്ക് ആലോചിക്കാന്‍ പോലും കഴിയാത്തത്ര നിര്‍ഭയരായാണ് അവര്‍ പെരുമാറുന്നത് എന്നായിരുന്നു സോനാ കപൂറിന്റെ പ്രതികരണം. മോദിയും ഷായും അവരുടെ ബി.ജെ.പിയും എ.ബി.വി.പിയും തീവ്രവാദികളാണെന്നു പറയുന്നതില്‍ തനിക്ക് ലജ്ജയില്ലെന്നാണ് അനുരാഗ് കശ്യപ് പറഞ്ഞുവച്ചത്. ജെ.എന്‍.യുവില്‍ അക്രമം നടന്നപ്പോള്‍ എല്ലാവരും അവിടെ ഓടിയെത്തണമെന്ന് കരഞ്ഞുകൊണ്ടാണ് സ്വര ഭാസ്‌ക്കര്‍ അഭ്യര്‍ഥിച്ചത്. എന്നാല്‍ കേരളത്തിലെ താരചക്രവര്‍ത്തിമാരില്‍ പലരും മൗനം അവലംബിക്കുകയാണ് ചെയ്തത്. 
 
പൗരന് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യമായി ഇന്ത്യയെ ലോകരാജ്യങ്ങള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. ദി ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ സര്‍വേയില്‍ ജനാധിപത്യക്രമങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യയുടെ റാങ്കിങ് നില മലേഷ്യക്കും തായ്‌വാനും പിറകില്‍ 51ാം സ്ഥാനത്താണ്. 165 രാജ്യങ്ങളിലും രണ്ടു പ്രവിശ്യകളിലുമാണ് സര്‍വേ നടത്തിയത്. ജമ്മുകശ്മിര്‍ വിഭജനം, ആര്‍ട്ടിക്കിള്‍ 370 നീക്കംചെയ്യല്‍, കാശ്മിരിലെ സൈനിക വിന്യാസവും നേതാക്കളുടെ വീട്ടുതടങ്കല്‍, ഇന്റര്‍നെറ്റ് റദ്ദാക്കല്‍, അസമിലെ എന്‍.ആര്‍.സി തുടങ്ങിയവയെല്ലാം സര്‍വേയില്‍ പരാമര്‍ശ വിഷയങ്ങളാണ്. 
 
തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതു കൊണ്ട് മാത്രം ജനാധിപത്യം പൂര്‍ണമാകില്ല. ജനവിധിക്കു ശേഷം അധികാരത്തിലേറുന്നവര്‍ പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും ജീവസന്ധാരണ വിഷയങ്ങളില്‍ കൃത്യമായ നിലപാട് എടുക്കാനും ശേഷിയുള്ളവരാകണം. ഭരണകൂടത്തിന്റെ പരാജയത്തെ ചൂണ്ടിക്കാട്ടുന്നവരെ തോക്കു ചൂണ്ടിയും ജയില്‍ കാട്ടിയും ഇല്ലാതാക്കുക എന്നത് വലതുപക്ഷ സര്‍ക്കാരുകളുടെ ശൈലിയാണ്. 
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത 28ല്‍പരം ആളുകളെയാണ് ഇതിനകം കൊന്നുതള്ളിയത്. വെടിയുണ്ടകളുടെ ചെലവ് ഈടാക്കാന്‍ സമരക്കാരുടെ സ്വത്ത് കണ്ടുകെട്ടുന്ന അപരിഷ്‌കൃത രീതിവരെ പരീക്ഷിക്കുകയുണ്ടായി. ചിലയിടങ്ങളില്‍ യൂടൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. എന്നാല്‍ സൈനിക നടപടികള്‍ക്കോ പൊലിസിന്റെ മര്‍ദനങ്ങള്‍ക്കോ സമരവീര്യം ചോര്‍ത്തിക്കളയാനാകില്ലെന്ന് തെളിയിക്കുകയാണ് ഉയര്‍ന്നുവരുന്ന ഓരോ പ്രക്ഷോഭങ്ങളും. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago