മത കലാലയങ്ങള്‍ ധാര്‍മിക ബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നു: തങ്ങള്‍
കുമ്പള: മത കലാലയങ്ങള്‍ ധാര്‍മികബോധവും രാജ്യസ്നേഹവുമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായിരുന്ന ഖാസി ടി.കെ.എം ബാവ മുസ്ലിയാരുടെ പേരില്‍ പുത്തിഗെ കളത്തൂരില്‍ ആരംഭിക്കുന്ന അക്കാദമിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. യു.എം അബ്ദുല്‍ റഹ്മാന് മുസ്ലിയാര്, എം.എ ഖാസിം മുസ്ലിയാര്,സയ്യിദ് അലി തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി, എം.എസ് തങ്ങള്‍, വി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയര്, ഹാദി തങ്ങള്‍, കെ.എം അബ്ബാസ് ഫൈസി, സിറാജുദ്ദീന് ഫൈസി, നാസര്‍ ഫൈസി, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, അബു മുസ്ലിയാര്, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, യഹ്യാ തളങ്കര, ശമീം തങ്ങള്‍ കുമ്പോല്‍, എ.പി അസീസ് മുസ്ലിയാര്, അബ്ദുല്‍ സലാം ദാരിമി, ഹംസത്തു സഅദി, സ്വാലിഹ് മൗലവി, പി.എസ് ഇബ്റാഹിം ഫൈസി, അബ്ദുല്‍ മജീദ് ബാഖവി,അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്റാഹീം ഫൈസി ജെഡിയാര്‍, ഹകീം കുന്നില്‍, വി.വി രാജന്, എ.എ ഖയ്യൂം, ഹര്‍ഷാദ് വൊര്‍ക്കാടി, എം. അബ്ദുല്ല, ഹാരിസ് ദാരിമി, ഹനീഫ് നിസാമി, എസ്.പി സ്വലാഹുദ്ദീന്‍, സൈനുദ്ദീന്‍ ഹാജി, ഖാലിദ് ബാഖവി, മജീദ് ദാരിമി, ശാഫി ഹാജി പങ്കെടുത്തു.
വിജയിപ്പിക്കുക: സമസ്ത
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ഇന്ന് നടത്തുന്ന കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ സേവ് ഡേ പരിപാടികള്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."