HOME
DETAILS
MAL
ഐശ്വര്യക്കവല ഭൂമിപ്രശ്നം; പ്രക്ഷോഭവുമായി ജനകീയ കമ്മിറ്റി
backup
January 20 2019 | 04:01 AM
പുല്‍പ്പള്ളി: പാടിച്ചിറ വില്ലേജില്‍ റീസര്‍വേ അപാകതയില്പെട്ട സീതാമൗണ്ട് ഐശ്വര്യക്കവലയിലെ 23 കുടുംബങ്ങളുടെ ഭൂമി പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റി രംഗത്ത്.
സ്വന്തം സ്ഥലത്തിന് നികുതി അടയ്ക്കാനാകാതെ പെരുവഴിയില്‍ ആയ കുടുംബങ്ങള്‍ക്ക് ഭൂമി തിരികെ നല്‍കണമെന്നും അധികൃതര്‍ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചയത്തംഗം ഷിനു കച്ചിറയില്‍ അധ്യക്ഷനായി. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, ഷിനു കച്ചിറയില്‍, പഞ്ചായത്തംഗം ബിന്ദു ബിജു, കെ.വി ജോബി, വി.ടി സിബി, ജോബി പാലത്തിനാല്‍ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."