HOME
DETAILS

ബലൂണ്‍ പാഠങ്ങള്‍

  
backup
February 16 2020 | 01:02 AM

ulkaycha

 

ജീവിതത്തിലേക്കു കാലെടുത്തുവയ്ക്കാന്‍ പോകുന്ന തന്റെ പുത്രന് ജീവിതപാഠങ്ങള്‍ നല്‍കാന്‍ ആ പിതാവ് കാണിച്ച വേല കേള്‍ക്കണോ..?
മാര്‍ക്കറ്റില്‍നിന്ന് പത്തു ബലൂണുകള്‍ വാങ്ങി അദ്ദേഹം വീട്ടിലെത്തി. അതില്‍നിന്ന് ഒരു ബലൂണ്‍ മകന്റെ കൈയ്യില്‍ കൊടുത്തിട്ടു പറഞ്ഞു: ''ഇതു നീ ഊതി വീര്‍പ്പിക്കുക..''


അവന്‍ ആവേശത്തോടെ അതു വാങ്ങി വീര്‍പ്പിച്ചു. ഒരു പിരിധി വരെയായപ്പോള്‍ അവന്‍ നിര്‍ത്തി. കാറ്റൊഴിഞ്ഞുപോകാതിരിക്കാന്‍ ചെറിയൊരു കെട്ടിടുകയും ചെയ്തു.
അദ്ദേഹം ചോദിച്ചു: ''ഈ ബലൂണിന് എത്ര കിലോ ഭാരം വരും..?''
''ഇതിന് ഒരു കിലോ പോയിട്ട് ഒരു ഗ്രാം പോലും തൂക്കം കാണില്ല.''
''അതെന്താ അങ്ങനെ..''
''ഭാരമെന്നു പറയാന്‍ മാത്രമുള്ള ഒരു ഭാരം ഇതിനുള്ളിലില്ലല്ലോ..''


''അതെ, അകത്ത് ഒന്നുമില്ലെങ്കില്‍ ഭാരങ്ങളുണ്ടാകില്ല. മനസില്‍ വേണ്ടാത്തരങ്ങളൊന്നുമില്ലെങ്കില്‍ കനം തൂങ്ങിയ മുഖവുമായി നടക്കേണ്ടിവരില്ല. ജീവിതം വളരെ ലളിതമായി തോന്നും. അകത്ത് അപരവിദ്വേഷവും ദുശ്ചിന്തകളും കയറിക്കൂടുമ്പോള്‍ ജീവിതം ഭാരം തന്നെയായിരിക്കും. ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു പറ്റുന്ന ഏറ്റവും വലിയ പ്രശ്‌നം അതുതന്നെയാണ്. അവര്‍ ബലൂണിനകത്ത് വായു നിറയ്‌ക്കേണ്ടതിനു പകരം കല്ലും മുള്ളും നിറച്ചു വച്ചിരിക്കുകയാണ്. പിന്നെയെങ്ങനെ ബലൂണ്‍ ഉയര്‍ന്നു പൊങ്ങും..?''
ഇതു പറഞ്ഞ് അദ്ദേഹം മറ്റൊരു ബലൂണ്‍ എടുത്തു. മകന്റെ കൈയ്യില്‍ കൊടുത്തിട്ട് വീര്‍പ്പിക്കാന്‍ പറഞ്ഞു. അവന്‍ വീര്‍പ്പിച്ചു വലുതാക്കി. നേരത്തെ ചെയ്തപോലെ അതിനും കെട്ടിട്ടു.


''ഈ ബലൂണ്‍ നീ മുകളിലേക്കു തട്ടിനോക്കൂ.'' അടുത്ത നിര്‍ദേശം..
അവന്‍ തട്ടി. ശക്തമായി തട്ടാന്‍ പറഞ്ഞു. ശക്തമായി തട്ടി. നിലത്തേക്കെറിയാല്‍ പറഞ്ഞു. നിലത്തേക്കെറിഞ്ഞു. നിലത്തുതട്ടിയ ബലൂണ്‍ ഉയര്‍ന്നു പൊങ്ങി..
''നിനക്കെന്താണ് ഇതില്‍നിന്ന് മനസിലായത്..?'' അദ്ദേഹം ചോദിച്ചു.
അവന്‍ പറഞ്ഞു: ''എനിക്കൊന്നും മനസിലായില്ല.''


''നീ എത്ര ശക്തിയില്‍ തട്ടിയിട്ടും ഈ ബലൂണ്‍ പൊട്ടിയില്ല. നിലത്തേക്കിട്ടപ്പോഴും പൊട്ടിയില്ല. പകരം ഉയര്‍ന്നുപൊങ്ങുകയാണു ചെയ്തത്. ഇതൊരു പാഠമാണ്. മനസകം മാലിന്യമുക്തമാണെങ്കില്‍ ആരെന്തു പറഞ്ഞാലും ചെയ്താലും നമുക്ക് പ്രശ്‌നമാകില്ല. നമ്മെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുംതോറും നാം ഉയര്‍ന്നുപറക്കുകയാണു ചെയ്യുക. ബലൂണിനകത്ത് വല്ല ഭാരങ്ങളുമുണ്ടെങ്കില്‍ അതിനു പൊങ്ങാന്‍ കഴിയില്ല. നമ്മുടെ അകത്ത് ഭാരങ്ങളുണ്ടെങ്കില്‍ നമുക്ക് ഉയരത്തിലേക്കുയരാന്‍ കഴിയില്ല.'' അദ്ദേഹം വിശദീകരിച്ചുകൊടുത്തു.


ശേഷം മൂന്നാമതൊരു ബലൂണെടുത്തു. അതും വീര്‍പ്പിക്കാന്‍ പറഞ്ഞു.
അവന്‍ വീര്‍പ്പിച്ചു. ഒരു പരിധിവരെയെത്തിയപ്പോള്‍ അവന്‍ നിര്‍ത്തി.
അദ്ദേഹം പറഞ്ഞു: ''നിര്‍ത്തരുത്. വീണ്ടും വീണ്ടും വീര്‍പ്പിക്കുക..''
അവന്‍ വീര്‍പ്പിച്ചു. വീര്‍പ്പിച്ചുവീര്‍പ്പിച്ചു ഒടുവില്‍ പരിധിവിട്ടു. പരിധി വിട്ടാല്‍ സംഭവിക്കേണ്ടതു സംഭവിക്കുമല്ലോ.. വലിയ ശബ്ദത്തില്‍ ബലൂണ്‍ പൊട്ടി.
അദ്ദേഹം ചോദിച്ചു: ''ഇതില്‍നിന്ന് എന്താണു നിനിക്ക് മനസിലായത്..?''
അവന്‍ പറഞ്ഞു: ''അമിതമായാല്‍ പൊട്ടുമെന്നു തന്നെ..''


''അതെ, അമിതമായാല്‍ പൊട്ടുകതന്നെ ചെയ്യും. ആവേശം നല്ലതുതന്നെ. അത് അമിതാവേശമായി മാറിയാല്‍ പിന്നീടൊരു ആവേശപ്രകടനം നടത്താന്‍ ആയുസ് കിട്ടുകയില്ല.. മിതത്വമാണ് ജീവിതത്തിലെ നല്ല കൂട്ടുകാരന്‍. അതിനാല്‍ മിതത്വം ഒരു ശീലമായി കൊണ്ടുനടക്കുക.''
ഇതു പറഞ്ഞ് അദ്ദേഹം മറ്റൊരു ബലൂണ്‍ അവനു നല്‍കി. അതു വളരെ ചെറിയ ബലൂണായിരുന്നു.. അവനോട് പറഞ്ഞു: ''ആദ്യം വീര്‍പ്പിച്ച ബലൂണിന്റെ വലിപ്പത്തില്‍ ഇതും വീര്‍പ്പിക്കുക.''


അവന്‍ വീര്‍പ്പിച്ചു. ആദ്യത്തേതിന്റെ വലിപ്പമൊപ്പിക്കാന്‍ ശ്രമിച്ചപ്പോഴേക്കും അതു പൊട്ടി.
അദ്ദേഹം പറഞ്ഞു: ''ഓരോന്നിനും ഓരോ വലിപ്പമുണ്ട്. ആ വലിപ്പത്തില്‍നിന്നെങ്കിലേ അതിനു നിലനില്‍പ്പുണ്ടാകൂ. ഇല്ലാത്ത വലിപ്പം കാണിക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍വച്ച് എപ്പോഴെങ്കിലും പൊട്ടിത്തകരും. വലിപ്പം നടിക്കുന്ന അഹങ്കാരികള്‍ക്ക് നിലനില്‍പ്പുണ്ടാകാറില്ല. നാം നാമായി തന്നെ ജീവിച്ചാല്‍ മതി. മറ്റൊരാളെ കണ്ട് അയാളെ പോലെയാകാന്‍ ശ്രമിക്കരുത്. അയാള്‍ അയാളുടെ വലിപ്പത്തില്‍നില്‍ക്കുക. നീ നിന്റെ വലിപ്പത്തില്‍നില്‍ക്കുക. ധനികന്‍ ചെലവാക്കുന്നപോലെ ദരിദ്രന്‍ ചെലവാക്കിയാല്‍ അവന്റെ ജീവിതം പൊട്ടും.''


കൂട്ടത്തിലെ ഏറ്റവും വലിയ ബലൂണ്‍ എടുത്തുകൊടുത്തിട്ടു പറഞ്ഞു: ''ഇനി ഇതു കൂടി ഊതിവീര്‍പ്പിക്കുക.''
ഏകദേശം അഞ്ചു മിനിറ്റെടുത്തിട്ടുണ്ടാകും അതു വീര്‍പ്പിക്കാന്‍. അപ്പോഴേക്കും അവന് തളര്‍ച്ച വന്നു. അല്‍പനേരം വിശ്രമമനുവദിച്ചശേഷം അദ്ദേഹം പറഞ്ഞു: ''ഒരു സൂചിയെടുത്ത് ഇതില്‍ കുത്തി നോക്കൂ.''
അവന്‍ കുത്തി. വലിയ ശബ്ദത്തില്‍ ബലൂണ്‍ പൊട്ടി.


അദ്ദേഹം പറഞ്ഞു: ''ഉണ്ടാക്കാന്‍ വളരെ പ്രയാസമാണ്. ഉണ്ടാക്കിയതിനെ ഇല്ലാതാക്കാന്‍ ഒരു നിമിഷംപോലും വേണ്ടാ. നേടിയ നേട്ടങ്ങള്‍ക്ക് വര്‍ഷങ്ങളുടെ ദൈര്‍ഘ്യം വേണ്ടി വന്നിട്ടുണ്ടാകാം. എന്നാല്‍ അതെല്ലാം നഷ്ടപ്പെടാന്‍ ഒരു നേരത്തെ കൈപ്പിഴ മതിയകും.''



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  14 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago