കര്‍ഷക കോണ്‍ഗ്രസ് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍
കോഴിക്കോട്: കര്‍ഷക പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിച്ച് കുടിശ്ശിക സഹിതം ഉടന്‍ നല്‍കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പച്ചത്തേങ്ങ കിലോ അന്‍പത് രൂപയാക്കി വര്‍ധിപ്പിച്ച് കര്‍ഷകരുടെ മുഴുവന്‍ തേങ്ങയും സംഭരിക്കുന്നതിനായി ആയിരം കോടി രൂപ നീക്കിവയ്ക്കണമെന്നും റബറിന് 200 രൂപ തറവില നിശ്ചയിച്ച് വിലസ്ഥിരതാ ഫണ്ട് അനുവദിക്കണമെന്നും കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേത്തടം അധ്യക്ഷനായി. ബി.പി റഷീദ്, എന്‍. ചന്ദ്രന്‍, കരിമ്പനക്കാലം ശശിധരന്‍, ടി.പി നാരായണന്‍, പി.കെ ജേംസ്, രാജു തലയാട്, എന്‍. രാജശേഖരന്‍, കെ.ഇ ഇസ്മായില്‍ കുട്ടി, കുമാരന്‍ പാറക്കൊമ്പത്ത്, അഗസ്റ്റിന്‍ കണ്ണേഴുത്ത്, സത്യേന്ദ്രന്‍ പുത്തത്ത്, എം. വേണു ഗോപാലന്‍ നായര്‍, പി.പി ആലിക്കുട്ടി, ബിജു കണ്ണന്തറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."