മദ്യഷോപ്പിനു നല്കിയ എന്‍.ഒ.സി പിന്‍വലിക്കണം: കോണ്‍ഗ്രസ്
തിരുവമ്പാടി: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധമുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിലപാട് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
നാലു വര്‍ഷക്കാലം യു.ഡി.എഫ് ഭരണസമിതി തടഞ്ഞുവച്ച ലൈസന്‍സ് പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പു മറികടന്ന് എല്‍.ഡി.എഫ് ഭരണസമിതി നല്കിയതും തൊണ്ടിമ്മല്‍ ബിയര്‍ പാര്‍ലറിന് അനുമതി നല്‍കാനുള്ള നീക്കവും ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് സി.പി.എം വ്യക്തമാക്കണമെന്നം. മദ്യഷോപ്പിനു നല്കിയ എന്‍.ഒ.സി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡി.സി.സി സെക്രട്ടറി സി.ജെ ആന്റണി ഉദ്ഘാടനം ചെയ്തു. ടി.ജെ കുര്യാച്ചന് അധ്യക്ഷനായി. മില്ലി മോഹന്‍, ബോസ് ജേക്കബ്, എ.കെ മുഹമ്മദ്, കെ.ടി മാത്യു, എബ്രഹാം ജോസഫ്, പി. സിജു, ഹനീഫ ആച്ചപ്പറമ്പന്, പി.എന്‍ ചിതംബരന്‍, ഗിരീഷ് കല്പകശ്ശേരി, ബാബു കളത്തൂര്‍, തോമസ് മറ്റം, ടോമി കൊന്നക്കല്‍, ഏലിയാമ്മ ജോര്‍ജ്, പൗളിന് മാത്യു, മുഹമ്മദ് വട്ടപറമ്പില്‍, ലിസി മാളിയേക്കല്‍, മറിയാമ്മ ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."